വാഹന വിപണിയില്‍ വീണ്ടും ടാറ്റായുടെ വിപ്ലവം. ടിയാഗോ ഇലക്ട്രിക് കാറിന്റെ പ്രീ – ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം അവസാനിച്ചപ്പോള്‍തന്നെ പതിനായിരത്തില്‍ അധികം പേര്‍ വാഹനം ബുക്ക് ചെയ്തു. ടാറ്റയുടെ വെബ്സൈറ്റ് വഴി കൂടുതല്‍ പേര്‍ ബുക്കിങിന് ശ്രമിച്ചതോടെ സൈറ്റ് പണിമുടക്കി. 8.49 മുതല്‍ 11.79 ലക്ഷം വരെയാണ് ടാറ്റ ടിയാഗോയുടെ വില. 2022 ഡിസംബര്‍ മുതല്‍ ടെസ്റ്റ് ഡ്രൈവ് നടത്താം. 2023 ജനുവരി മുതല്‍ വാഹനം നിരത്തിലിറങ്ങും