ഉറക്കത്തിന്റെ ആരോഗ്യ ‘വശം’


ചെരിഞ്ഞും മറിഞ്ഞും തിരിഞ്ഞുമൊക്കെയാണ് പലരും ഉറങ്ങാറ്. എന്നാല്‍ ഉറക്കത്തിനും കൃത്യമായൊരു ‘വശ’മുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇടതു വശം ചെരിഞ്ഞുള്ള കിടപ്പാണ് ആരോഗ്യദായകം. ഇടതു വശം ചെരിഞ്ഞുള്ള ഉറക്കം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ പരിപോഷിപ്പിക്കും. നെഞ്ചരിച്ചിലുള്ളവര്‍ വലതുവശം ചെരിഞ്ഞ് ഉറങ്ങിയാല്‍ നെഞ്ചെരിച്ചില്‍ മൂലമുള്ള അസ്വസ്തതകള്‍ വര്‍ധിക്കും. ഇടതുവശം ചെരിഞ്ഞ് കിടക്കുമ്പോള്‍ ആമാശയവും പാന്‍ക്രിയാസും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാകുമുണ്ടാകുക. അവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ഇത് സഹായിക്കും. ദഹനം നന്നായി നടക്കും. കരളിന്റെയും പിത്താശയത്തിന്റെയും കാര്യവും ഇതുപോലെ തന്നെ. ഇടത്തേക്ക് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഇവ രണ്ടും സ്വതന്ത്രമായി തൂക്കിയിട്ട അവസ്ഥയിലാകും. പിത്തരസത്തിന്റെ ഉല്‍പ്പാദനത്തിന് ഇത് ഗുണം ചെയ്യും. ലിംഫ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിനും ഇടതുവശം ചെരിഞ്ഞുള്ള ഉറക്കം സഹായകരമാണ്. അപ്പോപ്പിനെ സുഖമായി ഉറങ്ങിക്കോളൂ, ഇടതുവശം ചെരിഞ്ഞ്‌


Leave a Reply

Your email address will not be published. Required fields are marked *