തെങ്ങോല കമ്പോസ്റ്റ് തെങ്ങിന് ബെസ്റ്റ്


തെങ്ങിന്‍ തോപ്പില്‍ നിന്നും ലഭിക്കുന്ന ഉണങ്ങിയ ഓലകള്‍ കമ്പോസ്റ്റാക്കി മാറ്റിയതിനു ശേഷം തെങ്ങിന് തന്നെ വളമായി ഉപയോഗിക്കാം. തെങ്ങിന് ആവശ്യമായ മിക്കവാറും എല്ലാ മൂലകങ്ങളും ഇതിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. സാധാരണ ഗതിയില്‍ തെങ്ങോല അഴുകിത്തീരാന്‍ സമയമെടുക്കും. എന്നാല്‍ ജൈവ വസ്തുക്കള്‍ ആഹാരമാക്കുന്ന മണ്ണിരകളെ ഉപയോഗിക്കുകയാണെങ്കില്‍ ഓലയെ പെട്ടന്നുതന്നെ കമ്പോസ്റ്റാക്കി മാറ്റുവാന്‍ സാധിക്കും.

ഓല ചീയല്‍ തെങ്ങിന്റെ ഒരു പ്രധാന രോഗമാണ്. വിടരാത്ത കൂമ്പോലകളില്‍ കുമിള്‍ ബാധയേല്‍ക്കുന്നു. ഓല വിടരുമ്പോഴേയ്ക്കും ഓലയുടെ അടിഭാഗത്തുള്ള ഓലക്കാലുകള്‍ കരിഞ്ഞുണങ്ങി കാറ്റത്തു പറന്നു പോകുന്നു. ഉപദ്രവം കഠിനമാണെ ങ്കില്‍ കൂമ്പോലകള്‍ വിടരുന്നതു തന്നെ തടസ്സപ്പെടും. പലപ്പോഴും ഈ രോഗത്തെ കാറ്റു വീഴ്ച്ചയായി തെറ്റിദ്ധരിക്കും. 1% ബോര്‍ഡോ മിശ്രിതം തളിച്ച് ഈ രോഗം നിയ ന്ത്രിക്കാവുന്നതാണ്.

തെങ്ങിലെ വെളളീച്ചയെ നിയന്ത്രിക്കാനായി 20 ഗ്രാം ലെക്കാനിസീലിയം, എന്ന മിത്രകുമിള്‍ ഇലകളുടെ അടിവശത്ത് പതിയത്തക്കവിധം വെയില്‍ കുറവുളള സമയത്ത് തളിച്ച്‌കൊടുത്തതിനുശേഷം 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക.


Leave a Reply

Your email address will not be published. Required fields are marked *