വനിതാ റബര്‍ ടാപ്പര്‍മാര്‍ക്ക് ധനസഹായവുമായി റബര്‍ ബോര്‍ഡ്
ചെറുകിട റബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ടാപ്പര്‍മാരുടെ ആദ്യ വിവാഹത്തിന് റബര്‍ ബോര്‍ഡ് 10,000 രൂപ ധനസഹായം നല്‍കും. വനിതാ ടാപ്പര്‍മാരുടെ രണ്ടു പെണ്‍മക്കളുടെ ആദ്യവിവാഹത്തിനും ഈ ധനസഹായം ലഭിക്കും. വിവാഹം നടന്ന് 90 ദിവസത്തിനകം നിശ്ചിത ഫോറത്തില്‍ തൊട്ടടുത്തുള്ള റബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. വനിതാ ടാപ്പര്‍മാരുടെ ആദ്യ രണ്ടു പ്രസവങ്ങള്‍ക്ക് 7,000 രൂപ ആനുകൂല്യവും റബര്‍ ബോര്‍ഡ് നല്‍കും. റബര്‍ ഉത്പാദക സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌ക്കരണശാലകളില്‍ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ട്.
വിവരങ്ങള്‍ക്ക്: 0481 2301231 (എക്‌സ്റ്റന്‍ഷന്‍ 336)