ധനുഷ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ക്യാപ്റ്റന്‍ മില്ലര്‍ ടീസര്‍ റിലീസ് ചെയ്തു. ധനുഷിന്റെ നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയത്. 20 മണിക്കൂര്‍കൊണ്ട് 14 മില്യന്‍ വ്യൂവ്‌സാണ് ടീസറിന് ലഭിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തുന്ന തീപാറും പോരാട്ടമാണ് ടീസര്‍ മുഴുവന്‍. താടിയും മുടിയും നീട്ടി വ്യത്യസ്ത ഗെറ്റപ്പിലാണ് ധനുഷെത്തുന്നത്. തീതുപ്പുന്ന തോക്കുകളും ചീറിപ്പായുന്ന പട്ടാള വണ്ടികളും തോളില്‍ ആഞ്ഞിറങ്ങുന്ന മഴുവുമെല്ലാമടങ്ങിയ അടാറ് ടീസര്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.
ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ മാതേശ്വരനാണ്. ”ചിത്രത്തില്‍ ധനുഷ് മൂന്നു ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ 90 ശതമാനം ഷൂട്ടിങും പൂര്‍ത്തീകരിച്ചു. 1930ലെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.” അരുണ്‍ മാതേശ്വരന്‍ പറഞ്ഞു.
പ്രിയങ്ക അരുള്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിദ്ധാര്‍ത്ഥ നൂനി ഛായഗ്രഹണം. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ സഘട്ടനം നിര്‍വഹിച്ചിരിക്കുന്നത് ദിലീപ് സുബ്ബരായനാണ്. സംഗീതം ജി. വി. പ്രകാശ്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ് നിര്‍മാതാക്കള്‍.