PSC പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ PSC Talks തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്സ് മെറ്റീരിയല്‍. എപ്പിസോഡ് -5 (2023 ആഗസ്റ്റ് 27 – സെപ്റ്റംബര്‍ 02).
PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161
- 2023ലെ ദേശീയ ഇ-ഗവേണന്‍സ് അവാര്‍ഡ് ‘അക്കാദമിക് / ഗവേഷണ സ്ഥാപനങ്ങളുടെ പൗരകേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം’ എന്ന വിഭാഗത്തില്‍ നേടിയത്?
ഡിജിറ്റല്‍ സര്‍വകലാശാല (കേരളം)
ജി.എസ്.ടി വകുപ്പിനായി വികസിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിലൂടെയാണ് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
നിലവിലെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍: ഡോ. സജി ഗോപിനാഥ് - 2021-22ലെ മികച്ച സര്‍വകലാശാലക്കുള്ള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) പുരസ്‌കാരം നേടിയത് ?
കേരള സര്‍വകലാശാല - ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ സ്ഥലത്തിന് നല്‍കിയ പേര്?
ശിവശക്തി പോയിന്റ്
ശിവന്‍ ശുഭകരമായ അവസ്ഥയെയും ശക്തി സ്ത്രീശക്തിയെയും ഓര്‍മിപ്പിക്കും.
ചന്ദ്രയാന്‍ 2 തകര്‍ന്നു വീണ സ്ഥലത്തിന് നല്‍കിയ പേര്: തിരംഗ പോയിന്റ്
ചന്ദ്രയാന്‍ 1-ന്റെ ഭാഗമായ മൂണ്‍ ഇമ്പാക്ട് പ്രോബ് പതിച്ച സ്ഥലം അറിയപ്പെടുന്നത് : ജവാഹര്‍ പോയിന്റ് - ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചത് എന്നാണ്?
ആഗസ്റ്റ് 23
ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.
ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചത് എന്നാണ്?
ആഗസ്റ്റ് 23
ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. - 2023ലെ ഇ-ഗവേണന്‍സ് ദേശീയ സമ്മേളനത്തിന്റെ വേദി?
ഇന്‍ഡോര്‍ (മധ്യപ്രദേശ്) - 2023ല്‍ ഗ്രീസിന്റെ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ബഹുമതി നേടിയത്?
നരേന്ദ്ര മോദി (ആദ്യമായാണ് ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ പുരസ്‌ക്കാരം ഒരു വിദേശിക്ക് നല്‍കുന്നത്.) - ക്രിക്കറ്റില്‍ പുരുഷ വനിതാ ടീമുകളിലെ കളിക്കാര്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച മൂന്നാമത്തെ രാജ്യം?
ദക്ഷിണാഫ്രിക്ക - 2023ലെ ഫിഡെ ചെസ്സ് ലോകകപ്പ് കിരീടം നേടിയത്?
മാഗ്‌നസ് കാള്‍സണ്‍ (നോര്‍വെ)
രണ്ടാം സ്ഥാനം: രമേശ് ബാബു പ്രഗ്‌നാനന്ദ
വേദി: ബാക്കു (അസര്‍ബൈജാന്‍) - ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ മലയാളി?
എച്ച്. എസ്. പ്രണോയ്
2023ലെ കോപ്പന്‍ഹേഗന്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് എച്ച്. എസ്. പ്രണോയ് വെങ്കല മെഡല്‍ നേടിയത്. - മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാന്‍ ജി- സാറ്റ് 6 നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം?
നഭ് മിത്ര
കൊല്ലം നീണ്ടകരയില്‍ സ്ഥാപിച്ച ഉപകരണം നിര്‍മ്മിച്ചത് അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററാണ്. - ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം?
നീരജ് ചോപ്ര
2023ലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര മെഡല്‍ നേടിയത്. - ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷനിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന വനിതാ റോബോട്ട്?
വ്യോമിത്ര - ഇന്ത്യയില്‍ ആദ്യമായി ഏത് സംസ്ഥാനത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിര്‍ദേശമായ സ്‌കൂള്‍ പ്രഭാത ഭക്ഷണ പദ്ധതി പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കിയത്?
തമിഴ്‌നാട് - 2023 ആഗസ്റ്റില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെ വാഗ്നര്‍ ഗ്രൂപ്പ് കൂലിപ്പട്ടാള തലവന്‍?
യെവ്ഗിനി പ്രിഗോഷിന്‍
റഷ്യയിലെ സ്വകാര്യ പട്ടാളമാണ് വാഗ്‌നര്‍ ഗ്രൂപ്പ്. - ‘മൂണ്‍ സ്‌നിപ്പര്‍’ മിഷന്‍ ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ്?
ജപ്പാന്‍ - ഏതൊക്കെ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തുന്ന സൈനികാഭ്യാസമാണ് ഷഹീന്‍?
പാകിസ്ഥാന്‍, ചൈന - ദേശീയ കായിക ദിനം: ആഗസ്റ്റ് 29
ഹോക്കി ഇതിഹാസമായിരുന്ന മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29-നാണ് എല്ലാവര്‍ഷവും ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാണ് അറിയപ്പെടുന്നത്.
1928 ആംസ്റ്റര്‍ഡാം, 1932 ലോസ് ഏഞ്ചല്‍സ്, 1936 ബര്‍ലിന്‍ എന്നീ ഒളിംപിക്‌സുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി ഇനത്തില്‍ സ്വര്‍ണ്ണം നേടി കൊടുത്ത അതുല്യ കായിക താരമായിരുന്നു മേജര്‍ ധ്യാന്‍ ചന്ദ്.
2012 മുതലാണ് ഹോക്കി ഇതിഹാസമായ മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. - പ്രഥമ (2023) ഏഷ്യന്‍ വനിതാ ഫൈവ്‌സ് ഹോക്കിയില്‍ ജേതാക്കള്‍?
ഇന്ത്യ - 2023 ആഗസ്റ്റില്‍ അന്തരിച്ച, ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി നേടിയ ആദ്യ ഇന്ത്യന്‍ കവി?
ജയന്ത മഹാപാത്ര - ചന്ദ്രനിലെ താപനില വ്യതിയാനം പരിശോധിക്കാന്‍ വിക്രം ലാന്‍ഡറിന് ഒപ്പമുള്ള ഉപകരണം?
ചാസ്‌തേ (ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്‌പെരിമെന്റ്) - 2023ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയത്?
കുന്‍ലാവുട്ട് വിറ്റിദ്‌സരണ്‍ (തായ്ലന്‍ഡ്)
വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്: ആന്‍. സി. യങ് (ദക്ഷിണ കൊറിയ) - 2023ലെ ബുഡാപെസ്റ്റ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത് എത്തിയ രാജ്യം?
യുഎസ്എ
ഇന്ത്യയുടെ സ്ഥാനം: 18 - 2023ല്‍ ഈജിപ്തില്‍ സംഘടിപ്പിച്ച ബഹുരാഷ്ട്ര സൈനികാഭ്യാസം?
ബ്രൈറ്റ് സ്റ്റാര്‍ - ഫോര്‍മുല വണ്‍ കറോട്ട മത്സരത്തില്‍ തുടര്‍ച്ചയായി 9 ഗ്രാന്‍പ്രി വിജയങ്ങള്‍ നേടിയ രണ്ടാമത്തെ താരം?
മാക്‌സ് വേര്‍സ്റ്റപ്പന്‍ (നെതര്‍ലാന്‍ഡ്) - ദേശീയ ചെറുകിട വ്യവസായ ദിനം: ആഗസ്റ്റ് 30
ഇന്ത്യയിലെ വിവിധ ചെറുകിട വ്യവസായങ്ങള്‍ക്ക് ശരിയായ സഹായവും പിന്തുണയും നല്‍കുന്നതിനായി 2000 ആഗസ്റ്റ് 30-ന് ചെറുകിട വ്യവസായങ്ങള്‍ക്കായി ഒരു സമഗ്ര നയ പാക്കേജ് ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, പേയ്മെന്റ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ നയം ലക്ഷ്യമിടുന്നത്.
ഇതിനെ തുടര്‍ന്ന് 2001 മുതല്‍ ആഗസ്റ്റ് 30 ദേശീയ ചെറുകിട ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. - പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത?
ഗീതിക ശ്രീവാസ്തവ - 2023ലെ മിസ്സ് എര്‍ത്ത് ഇന്ത്യ?
പ്രിയന്‍ സെയിന്‍ (രാജസ്ഥാന്‍)
2023ലെ മിസ്സ് എര്‍ത്തിന്റെ വേദി: വിയറ്റ്‌നാം - 2023ലെ മിസ്സ് വേള്‍ഡ് മത്സരങ്ങളുടെ വേദി ?
കാശ്മീര്‍, ഇന്ത്യ - ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് സംസ്ഥാനത്ത് ഫുട്‌ബോള്‍ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ ‘ബുണ്ടസ്ലീഗ്’-മായി ധാരണാപത്രം ഒപ്പുവെച്ചത് ?
മഹാരാഷ്ട്ര - ഇന്ത്യയിലെ ആദ്യ സോളാര്‍ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവില്‍ വന്നത് എവിടെയാണ്?
ഹൈദരാബാദ് - 2024ലെ ഹോക്കി ഫൈവ്‌സിന്റെ വേദി ?
മസ്‌കറ്റ്, ഒമാന്‍ - പൂര്‍ണമായും എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ പുറത്തിറക്കിയ കമ്പനി?
ടൊയോട്ട (ടൊയോട്ട കാര്‍ പുറത്തിറക്കിയത് ഇന്ത്യയിലാണ്.) - 2023ല്‍ ദുബൈയില്‍ വച്ച് നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ മലയാളി?
ജോബി മാത്യു - 2023ലെ 44-ാമത് ലോക പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണം നേടിയ മലയാളി ?
ഫെസി മോട്ടി - 2023 ആഗസ്റ്റില്‍ നീറ്റീലിറക്കിയ പ്രോജക്ട് 17 എയുടെ ഭാഗമായ ഏഴാമത്തെയും അവസാനത്തെയും യുദ്ധക്കപ്പല്‍?
മഹേന്ദ്രഗിരി
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിലാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്.
4 യുദ്ധക്കപ്പലുകള്‍ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിലും ബാക്കിയുള്ളവ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സി(ജി.ആര്‍.എസ്.ഇ.)ലുമാണു നിര്‍മിച്ചത്.
ആറാമതു യുദ്ധക്കപ്പലായ വിന്ധ്യഗിരി ഓഗസ്റ്റ് 17 ന് ജി.ആര്‍.എസ്.ഇയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നീറ്റിലിറക്കിയിരുന്നു. - 2023 ആഗസ്റ്റില്‍ ഏതൊക്കെ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പ്’ ചൈന പുറത്തിറക്കിയത് ?
അരുണാചല്‍ പ്രദേശ്, അക്‌സായി ചിന്‍ - 2023 ആഗസ്റ്റില്‍ പട്ടാള അട്ടിമറി നടന്ന മധ്യആഫ്രിക്കന്‍ രാജ്യം?
ഗാബോണ്‍
14 വര്‍ഷമായി അധികാരത്തിലുള്ള പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിംബ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറി നടന്നത്. - 2023 ആഗസ്റ്റില്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റ് ?
ഇഡാലിയ - 2023 ആഗസ്റ്റില്‍ സിംബാബ്വെയില്‍ തുടര്‍ഭരണം നേടിയ പ്രസിഡന്റ്?
എമേഴ്സണ്‍ മനാഗാഗ്വ - യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ അടിയന്തരഘട്ടങ്ങളില്‍ പോലീസ് സേവനം ലഭ്യമാക്കാനും ‘പോള്‍’ ആപ്പിലൂടെ ഉപയോഗിക്കുന്ന ഓപ്ഷന്‍ ?
ട്രാക്ക് മൈ ട്രിപ്പ് - ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന റോക്കറ്റ്?
പിഎസ്എല്‍വി സി-57 റോക്കറ്റ്
വിക്ഷേപണം നടത്തുന്നത്: ശ്രീഹരി കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും.
വിക്ഷേപണത്തിന് ഉപയോഗിക്കുന്ന റോക്കറ്റ്: പിഎസ്എല്‍വി സി 57
2023 സെപ്റ്റംബര്‍ 2-നാണ് വിക്ഷേപണം നടത്തുന്നത്. - ചന്ദ്രനില്‍ സള്‍ഫറിന്റെ സാനിധ്യം ആദ്യമായി സ്ഥിതീകരിച്ച ബഹിരാകാശ ഏജന്‍സി ?
ഐഎസ്ആര്‍ഒ
പ്രഗ്യാന്‍ റോവറിലെ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പി (എല്‍.ഐ.ബി.എസ്) പേലോഡ് നടത്തിയ പരിശോധനയിലാണ് സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തിയത്. - ഗൃഹനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം?
കര്‍ണാടക - ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം 2023ല്‍ നേടിയ തമിഴ്‌നാട് സ്വദേശി?
രവി കണ്ണന്‍
അസമിലെ കച്ചാര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മേധാവിയാണ് രവി കണ്ണന്‍. - അമേരിക്കയിലെ ഏത് സംസ്ഥാനമാണ് 2023 ഒക്ടോബര്‍ മാസത്തെ ‘ഹിന്ദു പൈതൃക മാസം’ ആയി പ്രഖ്യാപിച്ചത്?
ജോര്‍ജിയ - ലോക നാളികേര ദിനം: സെപ്റ്റംബര്‍ 2
1969 സെപ്തംബര്‍ 2-ന് ഐക്യരാഷ്ട്ര സാമൂഹികസാമ്പത്തിക കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാളികേര സമൂഹം രൂപീകരിച്ചതിന്റെ ഓര്‍മ പുതുക്കാനാണ് നാളികേര ദിനം ആചരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള: നാളികേരം
കേരളത്തിലെ ആദ്യ നാളികേര ഗ്രാമം: കുമ്പളങ്ങി
നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല: കോഴിക്കോട്