ഇന്ത്യ സൂര്യനിലേക്ക്


PSC പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ PSC Talks തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്‌സ് മെറ്റീരിയല്‍. എപ്പിസോഡ് -6 (2023 സെപ്റ്റംബര്‍ 03 – 09).
PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161

  1. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1-ന്റെ പ്രോജക്ട് ഡയറക്ടര്‍?
    നിഗര്‍ ഷാജി
    ആദിത്യ മിഷന്‍ ഡയറക്ടര്‍: എസ്. ആര്‍. ബിജു
    ഭൂമിക്കും സൂര്യനും ഇടയിലുള്ള ഏത് സാങ്കല്‍പ്പിക ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കാനാണ് ശ്രമിക്കുന്നത്: ഒന്നാം ലഗ്രാഞ്ച് ബിന്ദു (എല്‍ 1)
    സൗരദൗത്യം വിക്ഷേപിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ.
    വിക്ഷേപണ വാഹനം : പിഎസ്എല്‍വി സി 57
    വിക്ഷേപിച്ചത്: 2023 സെപ്റ്റംബര്‍ 2ന്
  2. 2023 സെപ്റ്റംബറില്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ അധ്യക്ഷനുമായി നിയമിതനായത്?
    ആര്‍. മാധവന്‍
  3. 2023 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്ത ഉത്‌കേല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്തിലാണ്?
    ഒഡീഷ
  4. 2023 സെപ്റ്റംബറില്‍ സിംഗപ്പൂര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍?
    തര്‍മന്‍ ഷണ്മുഖരത്‌നം
  5. 2023 സെപ്റ്റംബറില്‍ അന്തരിച്ച മുഹമ്മദ് അല്‍ ഫയാദ് ഏത് രാജ്യക്കാരനാണ്?
    ഈജിപ്റ്റ്
  6. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള മൊബൈല്‍ ആപ്പ്?
    മാര്‍ഗദര്‍ശി ആപ്പ്
  7. ആദിത്യ എല്‍ 1 മിഷനില്‍ ഉപയോഗിച്ച ആര്‍എംഎസ്എ (റിമോട്ട് മൗണ്ട് സേഫ് ആം) 23 എണ്ണവും 2 റേഡിയോ തരംഗ (ആര്‍എഫ്) പാക്കേജുകളുള്‍പ്പടെ 30 ഇലക്ട്രോണിക്‌സ് പാക്കേജുകള്‍ നിര്‍മ്മിച്ചു നല്‍കിയ കേന്ദ്ര പൊതുമേഖല സ്ഥാപനം?
    ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ), കഞ്ചിക്കോട് (പാലക്കാട്)
  8. പിഎസ്എല്‍വി സി 57 റോക്കറ്റിനായി 38 ഇലക്ട്രോണിക്‌സ് മോഡ്യൂളുകള്‍ നിര്‍മ്മിച്ചു നല്‍കിയ കേരളത്തിലെ പൊതുമേഖല സ്ഥാപനം?
    കെല്‍ട്രോണ്‍
  9. പ്രഥമ (2023) ഏഷ്യന്‍ പുരുഷ ഫൈവ്‌സ് ഹോക്കിയില്‍ ജേതാക്കളായത്?
    ഇന്ത്യ
    വേദി : മസ്‌കറ്റ് (ഒമാന്‍)
  10. 2023ല്‍ യുഎസിലെ യൂജിനില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ പുരുഷന്മാരുടെ 3000 മീ സ്റ്റീപ്ള്‍ചേസിന്റെ ഫൈനലില്‍ യോഗ്യത നേടിയ ഇന്ത്യന്‍ താരം?
    അവിനാശ് സാബ്ലേ
  11. ദേശീയ അധ്യാപക ദിനം: സെപ്റ്റംബര്‍ 5
    സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
    എന്നാല്‍ ഒക്ടോബര്‍ 5-നാണ് അന്താരാഷ്ട്ര അധ്യാപക ദിനം.
    പ്രശസ്ത പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്ന ജേതാവും കൂടിയായ ഡോ. എസ്. രാധാകൃഷ്ണന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമാണ്. 1888 സെപ്റ്റംബര്‍ 5 നാണ് അദ്ദേഹം ജനിച്ചത്.
    1949 മുതല്‍ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം സേവമനുഷ്ഠിച്ചു. 1952-ല്‍ ഡോ എസ്. രാധാകൃഷ്ണന്‍ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി നിയമിതനായി. 1962-ല്‍ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി.
  12. 2023 സെപ്റ്റംബറില്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായത്?
    എം. രാജഗോപാല്‍ നായര്‍
  13. 2023ലെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കള്‍?
    മോഹന്‍ ബഗാന്‍
  14. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഹോപ്പ് പരീക്ഷണം നടത്തുന്ന ആദ്യ ഏജന്‍സി?
    ഐഎസ്ആര്‍ഒ
    നാസയ്ക്കും ചൈന സ്പേസ് ഏജന്‍സിക്കും ശേഷം ചന്ദ്രനില്‍ ഹോപ്പ് ടെസ്റ്റ് നടത്തിയ മൂന്നാമത്തെ ഏജന്‍സി: ഇസ്രോ
    എന്താണ് ഹോപ്പ് ടെസ്റ്റ്?
    ലാന്‍ഡര്‍ ചന്ദ്രനില്‍ 40 സെന്റിമീറ്റര്‍ ഉയര്‍ന്ന് 30-40 സെന്റിമീറ്റര്‍ പറന്ന് അടുത്തുള്ള മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് ഇറങ്ങുന്നതാണ് ഹോപ്പ് ടെസ്റ്റ്.
  15. കുതിര സവാരിയിലെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇക്വിസ്ട്രിയന്‍ സ്‌പോര്‍ട്‌സ് (എഫ്ഇഐ) സംഘടിപ്പിച്ച ഇക്വിസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പിലെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത?
    നിദ അന്‍ജും (മലപ്പുറം)
  16. ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആപ്ലിക്കേഷന്‍?
    ലക്കി ആപ്പ്
  17. ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആപ്ലിക്കേഷന്‍?
    ലക്കി ആപ്പ്
  18. തുടര്‍ച്ചയായ 10 ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ വിജയമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ് ?
    മാക്‌സ് വേര്‍സ്റ്റപ്പന്‍
  19. 2023 സെപ്റ്റംബറില്‍ തായ്വാനില്‍ കനത്ത നാശനഷ്ടം വിതച്ച കൊടുങ്കാറ്റ്?
    ഹൈകുയി ചുഴലിക്കാറ്റ്
  20. ആണവ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലായ ആര്‍.എസ് -28 സര്‍മത് സൈന്യത്തിന്റെ ഭാഗമാക്കിയ രാജ്യം?
    റഷ്യ
  21. 2023 സെപ്റ്റംബറില്‍ പട്ടാള അട്ടിമറി നടന്ന ഗാബോണില്‍ രാജ്യത്തലവനായി അധികാരമേറ്റത്?
    ജനറല്‍ ബ്രൈസ് ക്ലോട്ടെയര്‍ ഒലിഗുയി എന്‍ഗ്യൂമ
  22. 2023ലെ 20-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയുടെ വേദി?
    ജക്കാര്‍ത്ത
  23. 2023ലെ 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയുടെ വേദി?
    ജക്കാര്‍ത്ത
  24. ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്‌കോപ്പുകളിലൊന്നായ ‘മോസി വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്‌കോപ്പ്’ വികസിപ്പിച്ച രാജ്യം?
    ചൈന
  25. യുപിഐ സംവിധാനം ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ എടിഎം?
    ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് (ഹിറ്റാച്ചി മണി സ്‌പോട്ട് യു.പി.ഐ എടിഎം എന്ന പേരിലാണ് മെഷീന്‍ അവതരിപ്പിച്ചത്.)
  26. ഇന്ത്യയിലെ ആദ്യ സോളാര്‍ നഗരം?
    സാഞ്ചി (മധ്യപ്രദേശ്)
  27. 2023ലെ ‘ഭാരത് ഡ്രോണ്‍ ശക്തി’-യുടെ വേദി ?
    ഗാസിയാബാദ്
    ഗാസിയാബാദിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്.
  28. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന പബ്ലിക് സെക്ടര്‍ റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നല്‍കിയ ബോര്‍ഡ്?
    ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (ബിപിടി)
  29. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍: പോള്‍ ആന്റണി
  30. 2023 സെപ്റ്റംബറില്‍ ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്റെ (ബിപിടി) പ്രഥമ ചെയര്‍മാനായി നിയമിതനായത്?
    കെ. അജിത് കുമാര്‍
  31. 2023ലെ വി. ആര്‍. കൃഷ്ണയ്യര്‍ അവാര്‍ഡ് നേടിയത്?
    ഉമ്മന്‍ ചാണ്ടി
  32. 2023ലെ രാജാ രവിവര്‍മ്മ ചിത്രകാര്‍ സമ്മാന്‍ ചിത്രാഞ്ജലി അവാര്‍ഡ് നേടിയത്?
    കൃഷ്ണപ്രിയ
  33. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ചത്?
    വെള്ള ആവോലി (സില്‍വര്‍ പോംഫ്രെറ്റ്)
  34. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുതുതായി തുടങ്ങിയ ‘മൂണ്‍ ടു മാര്‍സ്’ പ്രോഗ്രാമിനെ നയിക്കാന്‍ നിയമിതനായ ഇന്ത്യന്‍ വംശജന്‍?
    അമിത് ക്ഷത്രിയ
  35. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 2024ല്‍ നാസ ഇറക്കാന്‍ ഉദ്ദേശിക്കുന്ന പേടകം?
    വൈപ്പര്‍ (വൊളറ്റൈല്‍സ് ഇന്‍വെസ്റ്റിഗേറ്റിങ് പോളാര്‍ എക്‌സ്‌പ്ലോറേഷന്‍ റോവര്‍)
  36. 2023 സെപ്റ്റംബറില്‍ സ്വയം പാപ്പരായി പ്രഖ്യാപിച്ച ബ്രിട്ടീഷ് നഗരം?
    ബര്‍മിങ്ഹാം
  37. ഡച്ച് നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം 2023ല്‍ നേടിയ ഇന്ത്യന്‍ വംശജ?
    ജൊയീത ഗുപ്ത

Leave a Reply

Your email address will not be published. Required fields are marked *