പാല്‍പല്ല് കാട്ടി ചിരിച്ചു നില്‍ക്കുന്ന കുട്ടികളെ കാണാന്‍ പ്രത്യേക ചന്തം തന്നെയല്ലേ? ആ ചന്തം പോകാതെ കാക്കാന്‍ പല്ലു മുളയ്ക്കുമ്പോള്‍ മുതല്‍ കരുതല്‍ വേണം. കുട്ടികളുടെ ദന്ത സംരക്ഷണത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.
പല്ല് വരുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങളുടെ മോണ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കാം. ജനിച്ച് 6-8 മാസത്തിനുള്ളില്‍ ആദ്യത്തെ പല്ല് വന്നു തുടങ്ങും. ആദ്യത്തെ പല്ല് വരുമ്പോള്‍ തന്നെ ബ്രഷിങ് ആരംഭിക്കാം. കുട്ടികള്‍ക്കായി പ്രത്യേക ടൂത്ത് പേസ്റ്റ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത് വാങ്ങി ഉപയോഗിക്കാം. കുട്ടികള്‍ പേസ്റ്റ് വിഴുങ്ങാതെ ശ്രദ്ധിക്കണം.
ദിവസേന രണ്ടു നേരം ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ സ്വയം പര്യാപ്തരാകുന്നതുവരെ അവരുടെ ബ്രഷിങ് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്നത് മറക്കാതിരിക്കാം. ചോക്ലേറ്റ് പോലുള്ളവ പല്ലില്‍ ഒട്ടിപിടിച്ചിട്ടിലെന്ന് ഉറപ്പു വരുത്തണം.
പല്ലുകളില്‍ പോടോ, കറയോ കണ്ടു തുടങ്ങിയാല്‍ വൈദ്യ സഹായം തേടാന്‍ മടിക്കരുത്. ആറുമാസത്തില്‍ ഒരിക്കല്‍ ഡെന്റല്‍ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.
ലേഖിക: ഡോ. കെ. ബി. അഹ്ന
(ഡോ. അഹ്‌നാസ് ഡെന്റ് കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി
ഡെന്റല്‍ ക്ലിനക്ക് ഉടമ. ഫോണ്‍: 9497086025)