മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു. മന്ദമാരുതന്റെ തലോടലില്‍ കുളിര് നിറഞ്ഞു നില്‍ക്കുന്നു. അര്‍ക്കന്‍ തെളി ഞ്ഞും മറഞ്ഞും നാണിച്ചു നില്‍ക്കുന്നു. ക്രിസ്തുമസ് അവധിക്കാലം തുടങ്ങി. ഇനിയും മുത്തശ്ശിയെ കാണാന്‍ നാ ട്ടിലെ തറവാട്ടിലേക്ക് പോകണം. ഹോസ്റ്റല്‍ കുട്ടികള്‍
എല്ലാവരും അവരവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നു. ജയയുടെ സഹപ്രവര്‍ത്തകരായ അധ്യാപകരെല്ലാം വീടുകളിലേക്ക് പോകുവാന്‍ ഒരുങ്ങുന്നു. ജയയും.
സാമ്പത്തികമായി മോശമല്ലാത്ത കുടുംബമാണ് ജയയുടേത്. ജയയുടെ അച്ഛനും അമ്മയും ഇന്ന് ലോകത്തില്‍ ഇല്ല. അതോര്‍ക്കു മ്പോള്‍ ജയയ്ക്ക് ദുഃ ഖം അടക്കാന്‍ ആവുന്നില്ല. തനിക്ക് അഞ്ചുവയസ്സു കാണും, അച്ഛനും അമ്മയും എറണാകുളത്തുനിന്നും ചാലക്കുടിയില്‍ വീട്ടിലേക്കു വരുന്ന വഴിക്ക് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു. അച്ഛനും അമ്മയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുപോയി. തനിക്ക് അത് ഒരു നേരിയ ഓര്‍മ്മ മാത്രം. അച്ഛന്റെ അമ്മ, മുത്തശ്ശി യാണ് തന്നെ നോക്കുന്നതും തന്റെ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതും.
ജയ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മറ്റു കുട്ടികളുടെ അച്ഛന്‍ അമ്മമാര്‍ കുട്ടികളെയും കൊണ്ടുവരുമ്പോള്‍ ജയക്ക് സങ്കടമാണ്. തനിക്ക് ആ ഭാഗ്യം ഇല്ലല്ലോ എന്നോ ര്‍ത്ത്. ജയയെ സ്‌കൂളില്‍ കൊണ്ടുപോകുന്നതും കൊ ണ്ടുവരുന്നതും മുത്തശ്ശിയാണ്. ജയ മുത്തശ്ശി കാണാതെ
കരയുകയും കണ്ണുനീര്‍ തുടച്ചു മാറ്റുകയും ചെയ്യും. മുത്തശ്ശി അവളെ ജീവനുതുല്യം സ്‌നേഹിക്കുന്നു. അതുപോലെ അവളും മുത്തശ്ശിയെ സ്‌നേഹിക്കുന്നു. മുത്തശ്ശിക്ക് മരുന്നുകള്‍ എടുത്തുകൊടുക്കുക, മുത്തശ്ശിയുടെ കാലില്‍ കുഴമ്പ് തേച്ചു ഉഴിയുക, മുത്തശ്ശി യുടെ കൂടെ ഡോക്ടറുടെ അടുത്ത് പോവുക, ഇതെല്ലാം ചെയ്യുന്നതില്‍ അവള്‍ക്ക് വളരെ സന്തോഷമുണ്ട്. മാതാ പിതാക്കള്‍ ഇല്ലാത്ത കുട്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മുത്തശ്ശിയും അറിയാതെ കരഞ്ഞുപോകും.
അവള്‍ ബസ്സിറങ്ങി നടന്നു. റോഡ് മുറിച്ച് കടന്ന് പാ ടത്തിന്റെ നടുവിലൂടെ നടന്നു. പഴയകാലത്ത് കൊയ്ത്തു കഴിഞ്ഞ് കെട്ടുകെട്ടായി കറ്റ സൂക്ഷിച്ചിരുന്ന വലിയ കളപ്പുര. അതിന്റെ ഒരുവശത്ത് ഒരു വലിയ മാവ്. ആ മാവ് കാണുമ്പോള്‍ തന്റെ ബാല്യകാല ഓര്‍മ്മ വരും. കഞ്ഞിവെച്ചും, കറിവെച്ചും, മാമ്പഴം പൊട്ടിച്ചും, ഓലപ്പീപ്പി ഉണ്ടാ ക്കിയും രസിച്ചു നടന്നു. ഒപ്പം അയല്‍ വീട്ടിലെ തുളസി യും, അനിരുദ്ധനും ഉണ്ടാകും. ജയ പടിപ്പുര കടന്നു ചെ ല്ലുമ്പോള്‍ മുത്തശ്ശി തന്റെ വരവും കാത്തിരിക്കുകയാണ്. ജയയെ കണ്ടപ്പോള്‍ തന്നെ മുത്തശ്ശിയുടെ വാതോരാതെ യുള്ള വര്‍ത്തമാനം തുടങ്ങി. ഹോസ്റ്റലില്‍ ആയിരിക്കുമ്പോള്‍ എന്നും ഫോണില്‍ വിളിച്ച് ഭക്ഷണം നേ രത്തൊക്കെ കഴിക്കാറുണ്ടോ? പ്രാര്‍ത്ഥന മുടക്കാറുണ്ടോ?അമ്പലത്തിലൊക്കെ പോകാറുണ്ടോ? ഇങ്ങനെ നൂറ് ചോ ദ്യങ്ങള്‍.
കുളി കഴിഞ്ഞു വരുമ്പോള്‍ അമ്മു ഏടത്തി മേശയില്‍ വി ഭവങ്ങളെല്ലാം നിരത്തി കഴിഞ്ഞിരുന്നു. അമ്മുവേടത്തി മുത്തശ്ശിക്ക് തുണയായി ജീവിക്കുവാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവും മരിച്ചു. ഇപ്പോള്‍ അവരുടെ ആശ്രയവും മുത്തശ്ശി തന്നെ. ഇന്നത്തെ ചോറിനും കറിക്കുമെല്ലാം കൂടുതല്‍ സ്വാ ദുള്ളതായി തോന്നി. അല്ലെങ്കിലും അമ്മുവേടത്തിയുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്. ”പതിവിലേറെ ഇന്നു ഞാന്‍ ഭക്ഷണം കഴിച്ചു. അമ്മുവേടത്തിയുടെ കറി കള്‍ക്കൊക്കെ നല്ല സ്വാദ് ഉണ്ട്. എല്ലാം വളരെ നന്നായി ട്ടുണ്ട്”. അമ്മുവേടത്തിയെ അഭിനന്ദിക്കാന്‍ ജയ മറന്നില്ല. അമ്മുവേടത്തിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
യാത്ര ചെയ്തത് കൊണ്ട് ജയക്ക് നല്ല ക്ഷീണം ഉണ്ടായി രുന്നു. അല്പസമയം ഉറങ്ങാന്‍ കിടന്നു. ഉറങ്ങി എണീറ്റപ്പോള്‍ സമയം വളരെ കടന്നു പോയിരുന്നു. ചായ കുടി ഒക്കെ കഴിഞ്ഞ്, ദീപം കൊളുത്തി. മഴവില്ലിന്റെ ഭംഗിയാര്‍ന്ന ചാരുത ഉണ്ടായിരുന്നു, അന്നത്തെ സന്ധ്യയ്ക്ക്. പെട്ടെ ന്ന് തന്നെ ആകാശം കരിമേഘങ്ങളാല്‍ മേഘാവൃതമായതുപോലെ തോന്നി. വെള്ളി നക്ഷത്രങ്ങള്‍ തുള്ളി നടക്കുന്നതുപോലെയും അവ അവളെ നോക്കി കണ്ണുചിമ്മി കാ ട്ടുന്നു.
രവി കൃഷ്ണയുടെ ഫോണ്‍കോള്‍ എല്ലാ ഞായറാഴ്ചയും ലണ്ടനില്‍ നിന്നും വരും. ജയ എല്ലാ ആഴ്ചയും ഞായറാ ഴ്ചയാകാന്‍ കാത്തിരിക്കും. എംഎ കഴിഞ്ഞ് പിഎച്ച്ഡിക്ക് ഉപരി പഠനത്തിനായി പോയതാണ്. നാലുവര്‍ഷം കഴി ഞ്ഞുപോയി. ജയ ജനലി ലൂടെ പുറത്തേക്ക് നോക്കി ക്കൊണ്ടിരുന്നു. കിളികളുടെ ആരവം കേള്‍ക്കാമായിരു ന്നു . ചാകോരാദി പക്ഷികള്‍ പാതയോരത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്നു. മരംകൊത്തി പക്ഷി മരത്തില്‍ ഇരുന്നു തന്റെ ജോലി തുടരുന്നു. മരങ്ങളി ല്‍ കുഞ്ഞു പൊത്തുകള്‍ ഉണ്ടാക്കി മറ്റു പക്ഷികള്‍ക്ക് സഹായമേകുന്നു. മറ്റു പക്ഷികള്‍ അതില്‍ മുട്ടയിട്ടു വിരിയി ക്കുന്നു. മുറ്റത്തു നില്‍ക്കുന്ന പൂച്ചെടികളില്‍ മഞ്ഞുതുള്ളി കള്‍ നൃത്തം വയ്ക്കുന്നു. അമ്പലത്തില്‍ നിന്നും
ഭക്തിഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. ജയ രാവിലെ കുളി കഴിഞ്ഞ്, അമ്പലത്തില്‍ പോയി. തുളസിയുടെ വീടിന്റെ മുന്‍പിലൂടെയാണ് പോയത്. അപ്പോള്‍ ബാല്യകാലസ്മരണകള്‍ അവളെ തലോടി. തുളസിയും ജയയും ഒരേ ക്ലാ സിലാണ് പഠിച്ചത്. സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോ ഴും ജയയുടെ കൂടെ തുളസി ഉണ്ടാകും. സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ മുത്തശ്ശി മേശയില്‍ പലഹാരങ്ങള്‍കൊണ്ട് വയ്ക്കും. അത് കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ തുളസിയുമായി മാവിന്‍ ചുവട്ടിലോട്ട് ഓടും. അവിടെ മാമ്പഴം വീണിട്ടുണ്ടാകും. അങ്ങനെ മാമ്പഴം കഴിച്ച് തലേദിവസം കേട്ട മുത്തശ്ശി കഥകളും പറഞ്ഞവര്‍ നടക്കും.
ഓണക്കാലമായാല്‍ പൂക്കള്‍ തേടി നടന്ന് ദിവസവും രാ വിലെ പൂക്കളം ഇടും. ഊഞ്ഞാല്‍ കെട്ടി ആടും, ഓണക്കോടി ധരിക്കും. എല്ലാവര്‍ക്കും അച്ഛനമ്മമാര്‍ ഓണക്കോടി വാങ്ങുമ്പോള്‍, തനിക്ക് മുത്തശ്ശിയാണ് വാങ്ങി തരിക. വീടുകളില്‍ ഉപ്പേരി വറുക്കും. നിരവധി വിഭവങ്ങള്‍ കൂട്ടിയുള്ള ഊണും പലതരത്തിലുള്ള പായസവും, ഉണ്ടാകും. കാണം വിറ്റും ഓണം ഉണ്ണണം എന്നാ ണല്ലോ പഴമൊഴി.
ജയ ബിഎയ്ക്ക് പഠിക്കുമ്പോള്‍ രവി കൃഷ്ണ എംഎ ഫൈനല്‍ ഇയര്‍ ആണ്. അന്ന് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ആയിരുന്നു രവി കൃഷ്ണ. ആ വര്‍ഷം ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വിവിധകലാ പരി പാടികള്‍ ഉണ്ടായിരുന്നു. അതില്‍ ജയയുടെ നൃത്തവും ഉണ്ടായിരുന്നു. അവളുടെ നൃത്തം എല്ലാവര്‍ക്കും ഇഷ്ടപ്പെ ട്ടു. അവള്‍ നന്നായി നൃത്തം ചെയ്തു. ധാരാളം അഭി നന്ദനങ്ങള്‍ അവള്‍ക്ക് കിട്ടി. ആ കൂട്ടത്തില്‍, രവി കൃഷ്ണയും അവളെ അഭിനന്ദിച്ചു. അത് കേള്‍ക്കവേ മനസ്സൊ ന്നു പിടഞ്ഞു. പല പല മോഹങ്ങള്‍ തന്നെ വലയം ചെ യ്യുന്നതായി അവള്‍ക്ക് തോന്നി. രവി കൃഷ്ണനും മറ്റു പെണ്‍കുട്ടികളോട് തോന്നാത്ത ഒരു അടുപ്പം ജയയോട് തോന്നി. കോളേജില്‍ അറിയപ്പെടുന്ന ഒരു നര്‍ത്തകിയാ ണ് ജയ. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരുന്ന്, അവള്‍ തന്റെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. അകലാന്‍ കഴി യാത്ത വിധം ഒരു ആത്മാര്‍ത്ഥ ബന്ധമായി അത് വളര്‍ന്നു. ചക്രവാളസീമയില്‍ സൂര്യന്‍ കൂടുതല്‍ പ്രകാശി ക്കുന്നത് പോലെ. മരതക പാടങ്ങളിലും മരതക തോപ്പിലും രസിച്ചു നടന്നു. മോഹങ്ങള്‍ സഫലമാകാന്‍ വേണ്ടിയുള്ള കാത്തിരിപ്പാണ്…
ഒരു പൂവില്‍ നിന്നു മറ്റു പൂവിലേക്ക് മാറിമാറി തേന്‍ കുടി ക്കുന്ന ശലഭം. അതിനെ പിടിക്കുവാനായി അവള്‍ പിന്നാ ലെ ഓടി . അവള്‍ വരുന്നത് കണ്ട് ശലഭം വേഗത കൂട്ടി. പെട്ടെന്ന് ഒരു കല്ലില്‍ തട്ടി വീണു, തേങ്ങലിന്റെ ശബ്ദം ഉയര്‍ന്നു വന്നു. പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ഇന്ന്
ഞായറാഴ്ചയാണ്. ഫോണ്‍ കോള്‍ ശബ്ദിക്കുന്നത് കേട്ടാ ണ് അവള്‍ ഉണര്‍ന്നത്. ഫോണ്‍ എടുത്തു. ”അടുത്തയാ ഴ്ച ഞാന്‍ വരും.’ മറുവശത്തു നിന്നും രവി കൃഷ്ണയുടെ ശബ്ദം. അവള്‍ക്ക് ഒന്നും ശബ്ദിക്കാന്‍ ആയില്ല. അങ്ങനെ അവളുടെ കാത്തിരിപ്പിന് വിരാമമായി.

കഥാകാരിയെ പരിചയപ്പെടാം
ലിന്‍സി ചെമ്പൂക്കാവ് : കോട്ടയം വൈക്കം സ്വദേശിനി. പഠനകാലത്ത് കഥയും കവിതകളും എഴുതിയിരുന്നു. വിവാഹ ശേഷം തൃശ്ശൂരില്‍ സ്ഥിരതാമസം. തൃശ്ശൂര്‍ വൈഡബ്ല്യുസിഎയുടെ മാഗസിനില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.