വൃക്ക


രാത്രി മാമാട്ടികുന്ന് ഗ്രാമത്തിലെ ബസ്സ്‌റ്റോപ്പില്‍ കവിരാജ് ബസിറങ്ങി. സമയം ഒമ്പത് മണി. ആ റൂട്ടിലേ അവസാനത്തേ ബസിലാണവന്‍ വന്നത്. ഇനി നാളെ വെളുപ്പിന്
അഞ്ച് മണിക്കേ ബസുള്ളൂ.

അവനാദ്യമായാണ് ആ ഗ്രാമത്തില്‍ എത്തുന്നത്. അതിനൊരു കാരണവുമുണ്ട്. യാദൃശ്ചികമായിട്ടാണ് ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ഫേസ്ബുക്കിലൂടെ അവന് ലഭിച്ചത്. അവനത് അക്സ്സപ്റ്റ് ചെയ്യുകയും ചെയ്തൂ. അവളുടെ പേര് ചഞ്ചലയെന്നാണ്. ഒരു ഇടത്തരം കുടുംബത്തില്‍പ്പെട്ടപെണ്ണാണവള്‍.

അവള്‍ അടുത്തുള്ള ഒരു സ്വകാര്യഹോസ്പ്റ്റലിലേ നഴ്‌സാണ്. ചഞ്ചലയെന്ന പേര് പോലെ അവളൊരു ചാഞ്ചാട്ടകാരിയായിരുന്നു. കവിരാജിന് പ്രത്യകിച്ച് പണിയൊന്നുമില്ല. രണ്ട് മൂന്ന് സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു കാര്യവും സീരിയസായിട്ട് എടുക്കുന്നവനായിരുന്നില്ല കവിരാജ്. എല്ലാമവനൊരു ടൈംപാസായിരുന്നു. ചഞ്ചല പറഞ്ഞതനുസരിച്ചാണ് രാത്രിയില്‍ മാമാട്ടികുന്നില്‍ അവന്‍ എത്തുന്നത്.

പരിചയപ്പെട്ട സമയത്തേ ചഞ്ചലയും കവിരാജും ഫേസ്ബുക്കിലും വാട്‌സപ്പിലും ഭയങ്കര ചാറ്റിങ്ങായിരുന്നു. അത് പിന്നീട് വീഡിയോ കോളിലേക്കു കടന്നു. പയ്യെ പയ്യെ എങ്ങനെയെങ്കിലും അവളെ നേരിട്ട് കാണണമെന്ന ചിന്ത അവന്റെ മനസിനെ ഉലച്ചു. അത് അവളോട് പറഞ്ഞു. അവന്റെ ആ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ ചഞ്ചല തീരുമാനിച്ചു. ആ ദിവസമാണിന്നുരുതിരിഞ്ഞ് വന്നിരിക്കുന്നത്.

റോഡിലൂടേ കവിരാജ് പതുക്കെ പതുക്കെ നടന്നു. ആ പ്രദേശത്ത് വീടുകളൊന്നും അധികമില്ലായിരുന്നു. വാഴതോട്ടവും കുറ്റിക്കാടും തെങ്ങിന്‍ പുരയിടങ്ങളുമായിരുന്നു നിറഞ്ഞ പ്രദേശമായിരുന്നു അവിടം. രണ്ട് മൂന്ന് ചെറിയവീടുകള്‍ കാണാം. വീടിന്റെ വരാന്തയില്‍ ലൈറ്റ് മുനിഞ്ഞ് കത്തുന്നുണ്ട്.

രണ്ട് മൂന്ന് വണ്ടികള്‍ റോഡിലൂടെ ലൈറ്റും തെളിച്ച്കടന്ന് പോയി. എന്തായാലും അവളെയൊന്ന് വിളിക്കാം. കവിരാജ് മൊബൈലെടുത്ത് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു, മൊബൈല്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. അടുക്കളവരാന്തയില്‍ തൂവെള്ള സാരിയുടുത്ത് വാതില്‍ പടിയില്‍ചാരിയിരിക്കുകയായിരുന്ന ചഞ്ചല പെട്ടെന്ന് കോളെടുത്തു.
”ഹലോ… നീയെവിടെയെത്തി?”

”ഞാനിവിടെ ബസിറങ്ങി… റോഡിലൂടെ നടക്കുകയാണ്.
നിന്റെ വീട് എവിടെയാ? ഞാനെങ്ങനെയാ നിന്റെ വീട് കണ്ടുപിടിക്കുന്നത്? നീയെന്നേ വന്ന് പിക്ക് ചെയ്യുമോ?”
കവിരാജ് അക്ഷമനായി.

”നീ നില്‍ക്കുന്ന സ്ഥലത്തേ എന്തെങ്കിലും അടയാളമൊന്ന് പറയാമോ?” അവള്‍ ചോദിച്ചു.
”ങാ ഞാനൊരു അമ്പലത്തിന്റെ അടുത്തെത്തിയിട്ടുണ്ട്.”
”നീ അവിടെയെത്തിയോ? ആ അമ്പലത്തിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്നൊരു ഇടുങ്ങിയ ഇടവഴിയുണ്ട് അത് വഴി നീ നടന്ന് വാ…” പെട്ടെന്ന് മൊബൈല്‍ റേഞ്ച് പോയി. കോള്‍ കട്ടായി. അവള്‍ തിരിച്ച് വിളിച്ചെങ്കിലും കോള്‍ കിട്ടിയില്ല. ഭാഗ്യം പെട്ടെന്ന് തന്നേ അവന്റെ കണ്ണില്‍ ആ വഴി പ്രത്യക്ഷപ്പെട്ടു. അവന്‍ ധൃതിയില്‍ അങ്ങോട്ടേയ്ക്ക് നടന്നു. അപ്പുറവും ഇപ്പുറവും മതില്‍ക്കെട്ടിതിരിച്ച ഇടുങ്ങിയ വഴിയായിരുന്നു അത്. ഇരുട്ടിലൂടെ നടന്നവന്‍ മുന്നോട്ട് പോയി. മൊബൈല്‍ വെട്ടത്തില്‍ മുന്നോട്ടു നടന്നു. ഇടവഴി അവസാനിച്ചപ്പോള്‍ ചെന്നെത്തിയത് ഒരു പഴയ ഓടിട്ടവീട്ടിന്റെ മുന്നിലായിരുന്നു. വരാന്തയില്‍ കയറി കോണിങ് ബെല്ലില്‍ അവന്‍ വിരലമര്‍ത്തി. വാതില്‍ തുറന്നതും ചഞ്ചല മുട്ടന്‍വടി കൊണ്ട് പെട്ടെന്നവന്റെ തലയിലടിച്ചു. ഒരു നിലവിളിയോടേ അവന്‍ ബോധം കെട്ട് നിലത്തുവീണു.

അവള്‍ മൊബൈലെടുത്ത് ഡോക്ടര്‍ സൈമന് ഫോണ്‍ ചെയ്തു. അയാള്‍ ബുള്ളറ്റില്‍ അവിടെ പാഞ്ഞെത്തി. ഒരു സിഗരറ്റ് കത്തിച്ച് വലിച്ച ശേഷം അവര്‍ രണ്ട്‌പേരും കൂടി നിലത്ത് കിടന്ന കവിരാജിനെ താങ്ങിയെടുത്ത് അകത്ത് സജ്ജീകരിച്ച ഓപ്പറേഷന്‍ തീയറ്ററിലെ മെത്തയില്‍ കിടത്തി. അനസ്‌തേഷ്യ കൊടുത്തു അവനെ ചഞ്ചല മയക്കി കിടത്തി. ഡോക്ടര്‍ അവളോട് വാതിലടച്ച് പുറത്തേക്ക്പോ കാന്‍ പറഞ്ഞു. അവള്‍ അതനുസരിച്ചു.

കവിരാജിന്റെ കണ്ണ് കത്തിവെച്ച് സൈമണ്‍ ചൂഴ്‌ന്നെടുത്തൂ. പിന്നേ അവന്റെ ശരീരം കീറിമുറിച്ച് വൃക്ക രണ്ടും ഐസ്‌ബോക്‌സുകളിലേക്ക് മാറ്റി. അവിടമാകെ രക്തത്തിന്റെ മണം. ആ നേരം ചഞ്ചല മങ്ങിയവെളിച്ചത്തില്‍ വരാന്തയിലിരുന്ന് അടുത്ത ഇരയുമായി ചാറ്റ് ചെയ്യുകയായിരുന്നു.

കഥാകാരനെ പരിചയപ്പെടാം:

എ൯. നിസ്സാം

Leave a Reply

Your email address will not be published. Required fields are marked *