പ്രായം 18നും 30നും ഇടയിലാണോ? കയ്യില്‍ ഒരു ഡിഗ്രിയുണ്ടോ? എങ്കില്‍ യുകെയില്‍ ഒരു കൈ നോക്കാന്‍ തയ്യാറായിക്കോളൂ. രണ്ടു വര്‍ഷം യുകെയില്‍ താമസിച്ച് പഠിക്കുവാനും ജോലി ചെയ്യുവാനും അവസരമൊരുക്കുന്ന ഇന്ത്യ യങ് പ്രൊഫഷണല്‍ സ്‌കീം വിസയ്ക്ക് ജൂലൈ 27 ഉച്ചയ്ക്ക് 1.30 വരെ അപേക്ഷിക്കാന്‍ അവസരം.
വിസ ലഭിക്കുവാനായി ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ ബാലറ്റില്‍ അപ്ലൈ ചെയ്യണം. ജൂലൈ 27 ഉച്ചയ്ക്ക് 1.30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുവാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്‍വിറ്റേഷന്‍ മെയില്‍ വരും. പാസപോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പൊലീസ് ക്ലിയറന്‍സ്, ക്ഷയ രോഗ നിര്‍ണയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഹാജരാക്കണം.
പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് അവസരം. കൂടിയ പ്രായപരിധി 30 വയസ്. രണ്ടര ലക്ഷത്തിനു മുകളില്‍ ഇന്ത്യന്‍ രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ഏകദേശം 27,000 രൂപയാണ് അപേക്ഷ ഫീസ്.
വിസ കാലാവധിയില്‍ എപ്പോള്‍ വേണമെങ്കിലും യുകെയില്‍ പ്രവേശിക്കാനും തിരിച്ചു പോകുവാനും അനുവാദമുണ്ട്. മൂവായിരത്തോളം സ്ഥലങ്ങളിലേക്കാണ് പ്രവേശനം നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ വിസ നല്‍കി ഇന്ത്യക്കാരെ യുകെയിലേക്ക് ക്ഷണിച്ചിരുന്നു.
ബാലറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system