ജയിലര്‍ 2 ഒരുങ്ങുന്നു


തിയറ്ററുകള്‍ പൂരപറമ്പാക്കി രജനിയുടെ ജയിലര്‍ ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ജയിലര്‍ 2 അനൗണ്‍സ് ചെയ്തു. രണ്ടാം ഭാഗത്തില്‍ രജനിക്കൊപ്പം ദളപതി വിജയ് കൂടിയുണ്ടാകുമെന്നും സൂചനയുണ്ട്.

റിലീസ് ചെയ്ത് ആദ്യ ദിനത്തില്‍ 72 കോടിയാണ് ജയിലറിന്റെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍. ഈ വര്‍ഷം ആദ്യ ദിനത്തില്‍ ഇത്രയും കളക്ഷന്‍ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ജയിലര്‍.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം ജയിലര്‍ കണ്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും പടം കണ്ടു.


Leave a Reply

Your email address will not be published. Required fields are marked *