പൊതുസ്ഥലങ്ങളിലെ ചാര്‍ജര്‍ ഉപയോഗിക്കും മുമ്പ്


യാത്രയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഒറ്റ ചാര്‍ജിങിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ മുഴുവനും ചോര്‍ത്താനാകുമെന്ന് എത്ര പേര്‍ക്ക് അറിയാം?

മൊബൈലുകളില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുവാനായി ഹാക്കര്‍മാര്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റോപ്പുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതിനായി അവര്‍ ഒരു ഹാക്കിങ് കോഡ് ഇത്തരം ചാര്‍ജിങ് പോര്‍ട്ടുകളില്‍ ഇന്‍സ്റ്റാന്‍ ചെയ്തു വയ്ക്കും. ചാര്‍ജിങ്ങിനായി ഉപയോഗിക്കുന്ന യുഎസ്ബി പോര്‍ട്ടുകളും കേബിളുകളും വഴിയാണ് ഡാറ്റാ മോഷണം. ഇത്തരം ഡാറ്റാ മോഷണത്തിന് ജ്യൂസ് ജാക്കിങ് എന്നാണ് വിളിപ്പേര്. ഐ പാഡ്, ഐ ഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ എന്നിവയില്‍ നിന്ന് ഇത്തരത്തില്‍ ഡാറ്റ മോഷ്ടിക്കാനാകും.

ഫോണില്‍ നിന്ന് സ്വകാര്യ ചിത്രങ്ങളും ബാങ്ക് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ചോര്‍ത്താന്‍ കഴിയും കൂടാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ഫോണിലേക്ക് മാല്‍വെയറുകളെ കടത്തിവിടാനും സാധിക്കും.

ജ്യൂസ് ജാക്കിങില്‍ നിന്ന രക്ഷപ്പെടാന്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാം:
ചാര്‍ജിങിന് സ്വന്തം ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.
ദീര്‍ഘ ദൂര യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പവര്‍ ബാങ്ക് കരുതുക.
കഴിവതും പരിചയമുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചാര്‍ജ് ചെയ്യുക.
ചാര്‍ജ് ചെയ്യാനായി പോര്‍ട്ടില്‍ ചാര്‍ജര്‍ ഘടിപ്പിക്കുമ്പോള്‍ വിവിധ ഓപ്ഷനുകള്‍ മൊബൈല്‍ സ്‌ക്രീനില്‍ കാണിച്ചാല്‍ ചാര്‍ജ് ഒണ്‍ലി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.


Leave a Reply

Your email address will not be published. Required fields are marked *