നടിപ്പിന്‍ നായകന്‍ സൂര്യ ശിവകുമാര്‍ അഞ്ച് വേഷങ്ങളിലെത്തുന്ന കങ്കുവയുടെ സെക്കന്റ് പോസ്റ്റര്‍ പുറത്ത്. ആരാധകരെ ആവേശത്തിലാക്കിയ ആദ്യ പോസ്റ്ററില്‍ മുറിപ്പാടുകളുള്ള ബലിഷ്ഠമായ കൈകളില്‍ പടവാളേന്തിയ സൂര്യയായിരുന്നെങ്കില്‍ സെക്കന്റ് പോസ്റ്ററില്‍ കുതിരപ്പുറത്തിരിക്കുന്ന യോദ്ധാവായ സൂര്യ പടപ്പുറപ്പാടിന് ഒരുങ്ങുന്ന തരത്തിലുള്ളതാണ്. ഓരോ മുറിവിനും ഒരു കഥയുണ്ട് എന്നതായിരുന്നു ആദ്യ പോസ്റ്ററിന്റെ അടിക്കുറിപ്പ്. ഇതുപോലൊരു യോദ്ധാവില്ല. ഇതുപോലൊരു രാജാവില്ല എന്നതാണ് രണ്ടാം പോസ്റ്ററിന്റെ അടിക്കുറിപ്പ്.
സിരുത്തൈ ശിവയാണ് ഈ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ സിനിമയുടെ സംവിധായകന്‍. രജനി ചിത്രം അണ്ണാത്തൈയ്ക്ക് ശേഷം ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് കങ്കുവ. 3ഡി ദൃശ്യ മികവിലാണ് കങ്കുവ ഒരുങ്ങുന്നത്. മലയാളം ഉള്‍പ്പടെ 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ദിശ പാട്ടാനിയാണ് നായിക. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ഒടിടി അവകാശം നേടിയിരിക്കുന്നത്.