അടുക്കളയിലെ ആരോഗ്യ കാര്യങ്ങള്‍
ആരോഗ്യം ആഹാരത്തില്‍ തുടങ്ങുന്നു എന്നാണല്ലോ ചൊല്ല്. ആരോഗ്യകരമായി പാചകം ചെയ്യണമെങ്കില്‍ ചില അടുക്കളക്കാര്യങ്ങളും അറിഞ്ഞിരിക്കണം. അടുക്കളയില്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍:
- മുളച്ച് തുടങ്ങിയ ഉരുളക്കിഴങ്ങ് കറിവയ്ക്കാനും മറ്റും ഉപയോഗിക്കരുത്. മുളക്കുമ്പോള്‍ ഉണ്ടാകുന്ന ആല്‍ക്കലോയിഡുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അധികമായി ഉപയോഗിക്കുന്നത് നാഢീ വ്യൂഹത്തെ വരെ ബാധിക്കാം.
- അടുക്കളയിലേക്കായി മാത്രം പ്രത്യേകം വേസ്റ്റ് ബക്കറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മറ്റുജീവികളും ഈച്ചയുമൊന്നും പ്രവേശിക്കാതെ അടച്ചു വെക്കാന്‍ പാകത്തിനുള്ള വേസ്റ്റ് ബക്കറ്റുകളാണ് ആരോഗ്യകരം. ഇടയ്ക്കിടെ കൈകള്‍ കൊണ്ട് തുറന്നും അടച്ചും വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ചവിട്ടി തുറക്കുന്ന അടപ്പുകള്‍ ഉള്ള ബക്കറ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
- ചൂടുവെള്ളം പ്ലാസ്റ്റിക്ക് ജാറുകളിലും കപ്പുകളിലും ഒഴിക്കുന്നത് ഒഴിവാക്കുക. പകരം സ്റ്റീല്‍ ജാറുകളും കപ്പുകളും ഉപയോഗിക്കാം.
- എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകം ചെയ്യുമ്പോള്‍ എണ്ണയിലെ Total Polar Compounsd (TPC) അളവ് കൂടുകയും അവയുടെ സ്ഥിരമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
- ഫ്രീസറില്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണം, പാചകം ചെയ്ത് ഒരു മണിക്കൂറിനുളളില്‍ തന്നെ ഫ്രീസറിലേക്ക് മാറ്റണം. ഉപയോഗിച്ച ശേഷം മിച്ചം വരുന്ന ഭക്ഷണം ഫ്രീസറില്‍ വച്ച് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഫ്രീസറില്‍ വച്ചിരുന്ന ഭക്ഷണം പുറത്ത് എടുത്ത് വച്ച് ഉപയോഗിച്ച ശേഷം വീണ്ടും ഫ്രീസറില്‍ വച്ച് ഉപയോഗിക്കരുത്.
- പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ സമയം സൂക്ഷിക്കണമെങ്കില്‍ 65 ഡിഗ്രിക്ക് മുകളിലോ 5 ഡിഗ്രിക്ക് താഴെ ഫ്രീസറിലോ സൂക്ഷിക്കുന്നതാണ് നല്ലത്.
- പച്ചയായ ഇറച്ചി മീന്‍ എന്നിവ സൂക്ഷിയ്ക്കുന്ന ഫ്രീസറില്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ ഒന്നും സൂക്ഷിക്കുവാന്‍ പാടില്ല. Cross Contamination സംഭവിക്കാം. അത് ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാം.
- ഇറച്ചി, മീന്‍ എന്നിവ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി, കട്ടിങ് ബോര്‍ഡ് എന്നിവ പഴം, പച്ചക്കറികള്‍ എന്നിവ മുറിക്കാന്‍ ഉപയോഗിക്കരുത്. അതും ക്രോസ് കണ്ടാമിനേഷന് വഴി വച്ചേക്കും. ഉപയോഗ ശേഷം കത്തിയും കട്ടിങ് ബോര്‍ഡുകളും വൃത്തിയായി കഴുകി സൂക്ഷിക്കണം.
(വിവരങ്ങള്‍ക്ക് കടപ്പാട്: സംസ്ഥാന ഫുഡ് സേഫ്റ്റി അതോറിറ്റി.)
