
ഓണ്‍ലൈന്‍ സെല്‍ഫ് പബ്ലിഷിങ് പോര്‍ട്ടലും ഓഡിയോബുക്ക് പോര്‍ട്ടലുമായ പ്രതിലിപി നിര്‍മ്മിക്കുന്ന പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമ റിലീസിന് ഒരുങ്ങുന്നു.
അഖില്‍ ജി. ബാബു, ജിന്റോ തോമസ്, ധനേഷ് മന്ദന്‍കുളത്തില്‍, അജു സജന്‍ എന്നീ നവാഗതരാണ് ചിത്രത്തിന്റെ സംവിധായകര്‍. സുധീഷ്, നിഷ സാരഗ്, ഷെല്ലി , ഡാവിഞ്ചി, ജിയോ ബേബി, വിജിലേഷ്, ബിജു സോപാനം, നീന കുറുപ്പ്, സതീഷ് കുന്നോത്ത്, വി. കെ. ബൈജു, കിഷോര്‍, കബനി, ഷൈനി, ശിവദാസ് കണ്ണൂര്‍, അര്‍ജുന്‍ സാരഗി, അഭിലാഷ് കോക്കാട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിലെ കതിരോനോടൊപ്പം എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുത്ത കാടകലത്തിന്റെ തിരക്കഥകൃത്ത് ജിന്റോ തോമസാണ് അന്തോണിയുടെ സംവിധായകന്‍.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാല്‍, സാന്റി, സായിബാലന്‍, അനിലേഷ് എല്‍. മാത്യു എന്നിവരാണ്. ജ്വാലാമുഖി, മെല്‍വിന്‍ ഓമനപുഴ, ഷിനു ലോനപ്പന്‍, സെബിന്‍ ബോസ്, അഖില്‍. ജി ബാബു എന്നിവരുടെ കഥയില്‍ നിധീഷ് നടേരി, വിഷ്ണു മോഹനന്‍, ജ്വാലമുഖി, അശ്വിന്‍ വിനോദ്, മെല്‍വിന്‍ ഓമനപുഴ, അജു സാജന്‍, അഖില്‍. ജി ബാബു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ചന്ദു മേപ്പയൂര്‍, സുജയ് സി നായര്‍ എന്നിവരാണ്. എഡിറ്റിംഗ് പ്രഹ്ളാദ് പുത്തഞ്ചേരി, വിപിന്‍ പേരാമ്പ്ര, സച്ചിന്‍ സഹദേവ്, അക്ഷയ് മോഹന്‍, പോസ്റ്റര്‍ ഡിസൈന്‍ ഉമര്‍ മുക്താര്‍.