ഫ്രീ ആയി വൈഫൈ കിട്ടിയാല്‍ മൊബൈല്‍ ഡേറ്റ് ഓഫ് ചെയ്ത് വൈഫൈ മോഡിലേക്ക് മാറുന്നവരാണ് പലരും. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ പബ്ലിക് വൈഫൈകള്‍ പണിതരും. കാരണം പബ്ലിക് വൈഫൈ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ നമ്മുടെ ഡാറ്റകള്‍ മോഷ്ടിക്കാന്‍ കഴിയും.
കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ കെണിയില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാനാകും.
- ലഭ്യമായ വൈഫൈയുടെ സാധുത പരിശോധിക്കുക. ഒരു സ്ഥാപനത്തില്‍ ഒന്നില്‍ അധികം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടാല്‍ അവിടുത്തെ സ്റ്റാഫുമായി സംസാരിച്ച് ആ സ്ഥാപനത്തിന്റെ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഏതാണ് എന്ന് മനസിലാക്കുക.
- വിവരങ്ങള്‍ കൈമാറുന്ന എല്ലാ വെബ്‌സൈറ്റുകളുടെയും യുആര്‍എല്ലിന്റെ തുടക്കത്തില്‍ ‘https’ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി ട്രാന്‍സ്മിറ്റ് ചെയ്യും.
- വൈഫൈ കണക്ട് ചെയ്യുമ്പോള്‍ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുവാന്‍ നിങ്ങളുടെ വെബ് ബ്രൗസറുകളെ നിര്‍ബന്ധിക്കുന്ന ആപ്പ് ആഡ് ഓണ്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്യുക.
- വൈഫൈ ഓട്ടോ കണക്ട് ഓപ്ഷന്‍ ഡിസ്ഏബിള്‍ ചെയ്തു വയ്ക്കുന്നത് നല്ലതാണ്.
- വളരെ പ്രാധാന്യമുള്ള വിവരങ്ങള്‍ കൈമാറുമ്പോള്‍ വൈഫൈ ഉപയോഗിക്കാതെ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ നല്‍കും.