പുത്തന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളി മെന്റര്‍ അവസരമൊരുക്കുന്നു. മലയാളി മെന്റര്‍ ലിറ്ററേച്ചര്‍ പേജിലൂടെ നിങ്ങളുടെ കഥകള്‍ പ്രസിദ്ധീകരിക്കാം. 2022 ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ കഥകള്‍ അയയ്ക്കാം. എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുക്കുന്ന കഥകള്‍ www.malayalimentor.com വെബ്‌സൈറ്റില്‍ ഓരോ വെള്ളിയാഴ്ചയും രചയിതാവിന്റെ ചിത്രങ്ങളും വിവരണങ്ങളും സഹിതം പ്രസിദ്ധീകരിക്കും. പ്രായപരിധിയില്ല. കഥകള്‍ അയയ്‌ക്കേണ്ട ഇ-മെയില്‍ വിലാസം: editor@malayalimentor.com
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം:
- സ്വന്തമായി രചിച്ച കഥകള്‍ മാത്രമേ അയയ്ക്കാവൂ.
- അയയ്ക്കുന്ന കഥകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവില്‍ നിക്ഷിപ്തമായിരിക്കും
- സബ്ജക്ട് ലൈനില്‍ Story 2022 എന്ന് രേഖപ്പെടുത്താന്‍ മറക്കരുത്.
- ഒന്നിലധികം കഥകള്‍ അയയ്ക്കുന്നവര്‍ വെവ്വെറെ മെയില്‍ ആയി അയയ്ക്കാന്‍ ശ്രദ്ധിക്കണം
- കഥയോടൊപ്പം പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം.
- 3 ഫുള്‍ സ്‌കാപ് പേജില്‍ കൂടാത്ത കഥകളാണ് അയയ്‌ക്കേണ്ടത്.
- രചയിതാവിന് സ്വതന്ത്രമായി വിഷയം തെരഞ്ഞെടുക്കാം.
- എഴുതിയോ, ടൈപ്പ് ചെയ്‌തോ അയയ്ക്കാവുന്നതാണ്.
