തീയേറ്ററുകളില്‍ തീപ്പൊരി പാറിക്കാന്‍ അര്‍ജുന്‍ അശോകനും കൂട്ടരും എത്തുന്നു. ഉടന്‍ പുറത്തിറങ്ങുന്ന തീപ്പൊരി ബെന്നിയുടെ ടീസര്‍ യൂട്യൂബില്‍ തരംഗമായി. യൂട്യൂബിലെത്തി 19 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 1.2 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. അര്‍ജുന്‍ അശോകനും ഷാജു ശ്രീധരും റാഫിയും ചേര്‍ന്നുള്ള ഫയര്‍ ഡാന്‍സാണ് ടീസറിലുള്ളത്.
ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കുമെന്ന് ടീസറില്‍ സൂചനയുണ്ട്.
”ടഫ് സ്റ്റെപ്‌സാണ് കേരളക്കര മൊത്തം ഞെട്ടണം..”
”സ്റ്റെപ് തെറ്റിയാലോ?”
”പിന്നെ ഒന്നും നോക്കണ്ട, സ്‌റ്റേജിന് തീയിട്ടോണം…” ട്രെയ്‌ലറില്‍ പറയുന്ന ഈ ഡയലോഗില്‍ തന്നെയുണ്ട് സിനിമയുടെ രസച്ചരട്.
മിന്നല്‍ മുരളിയിലെ കരാട്ടക്കാരി ബ്രൂസ് ലീ ബിജിയെ അവതരിപ്പിച്ച ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.
ജോജി തോമസും രാജേഷ് മോഹനുമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ഷെബിന്‍ ബക്കറാണ് നിര്‍മാതാവ്.
ജഗദീഷ്, ടി. ജി. രവി, പ്രേം പ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ട്രെയ്‌ലര്‍ കാണുവാന്‍ ക്ലിക്ക് ചെയ്യുക