മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് വിദ്യാസമുന്നതി പരീക്ഷാ പരിശീലന ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനാണ് ധനസഹായം നല്‍കുന്നത്. ബാങ്ക്, പിഎസ്്‌സി, യുപിഎസ്്‌സി തുടങ്ങിയ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകര്‍ സംവരണേതര വിഭാഗത്തില്‍ പെട്ടവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതില്‍ നിന്നും ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കു.
അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, പരിശീലനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങേണ്ട സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്്‌ലോഡ് ചെയ്യേണ്ടതാണ്. പരമാവധി 6,000 രൂപ വരെ ധനസഹായം ലഭിക്കും. കുറഞ്ഞ വരുമാന പരിധിയില്‍ പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ 21. വിവരങ്ങള്‍ക്ക്: 0471 2311215.
വിദ്യാസമുന്നതി ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
