പിഎസ്സി പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ പിഎസ്സി ടോക്സ് തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്സ് മെറ്റീരിയല്‍. മത്സര പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ആനുകാലിക വിഷയങ്ങള്‍ ഓരോ ആഴ്ചയിലും മലയാളി മെന്ററിലൂടെ വായിക്കാം. എപ്പിസോഡ് -2 (2023 ആഗസ്റ്റ് 06 – 12).
PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161
- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം?
333 രൂപ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - 2023ലെ സായാഹ്ന സാഹിത്യ പുരസ്‌കാരം നേടിയത്?
എം. എന്‍. കാരശ്ശേരി - 2023ലെ ചെമ്മനം സ്മാരക പുരസ്‌കാരം നേടിയത്?
ശ്രീകുമാരന്‍ തമ്പി - 2023 ആഗസ്റ്റില്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് (സിബിഐസി) ചെയര്‍മാനായി നിയമിതനായത് ?
എസ്.കെ. അഗര്‍വാള്‍ - 2023ലെ ബര്‍ലിന്‍ ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത് ?
അദിതി സ്വാമി
പുരുഷന്മാരുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്: ഓജസ് പ്രവീണ്‍ ദേവ്താലെ - ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി?
ഭാരത് നെറ്റ് - 2023ലെ ആണഎ ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ജേതാവ്?
വിക്ടര്‍ ആക്‌സല്‍സണ്‍ - 2023 ആഗസ്റ്റില്‍ ജപ്പാന്‍ ചൈന തുടങ്ങി രാജ്യങ്ങളില്‍ വീശിയ ചുഴലിക്കാറ്റ്?
ഖാനുന്‍
ഖാനുന്‍ എന്ന വാക്കിനര്‍ത്ഥം: ചക്ക - ദേശീയ കൈത്തറി ദിനം: ആഗസ്റ്റ് 7
2015 ഓഗസ്റ്റ് 7-നാണ് കൈത്തറി ദിനം ആദ്യമായി ആഘോഷിച്ചത്.
സ്വദേശി പ്രസ്ഥാനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഓഗസ്റ്റ് 7 കൈത്തറി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന പ്രതിഷേധമായിരുന്നു സ്വദേശി പ്രസ്ഥാനം.
1905 ഓഗസ്റ്റ് 7ന് കല്‍ക്കട്ടയിലെ ടൗണ്‍ ഹാളില്‍ സ്വദേശി പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്.ഇതിന്റെ ആദരസൂചകമായാണ് ഈ തീയതി തിരഞ്ഞെടുക്കപ്പെട്ടത്. - കേരളത്തില്‍ എവിടെയാണ് അന്താരാഷ്ട്ര കയാക്കിങ് സെന്റര്‍ സ്ഥാപിച്ചത്?
പുലിക്കയം (കോടഞ്ചേരി, കോഴിക്കോട്) - 2023ലെ എസ്. കെ. പൊറ്റക്കാട് സാഹിത്യ പ്രതിഭാ പുരസ്‌കാരം നേടിയത്?
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് - 2023ലെ മലയാളസംസ്‌കാര വേദിയുടെ കാക്കനാടന്‍ പുരസ്‌കാരം നേടിയത്?
കെ. വി. മോഹന്‍കുമാര്‍ - ഇന്ത്യയിലെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി ആവിഷ്‌കരിച്ച പദ്ധതി?
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി - 2023 ആഗസ്റ്റില്‍ ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലെ ജില്ലകളുടെ എണ്ണമാണ് 50 ആയി ഉയര്‍ത്തിയത്?
രാജസ്ഥാന്‍ - 2023ലെ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ ചാമ്പ്യന്‍ഷിപ്പില്‍ ‘റാപ്പിഡ് രാജ’ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
അമിത് ഥാപ്പ (ഉത്തരാഖണ്ഡ്)
‘റാപ്പിഡ് റാണി’ ആയി തിരഞ്ഞെടുക്കപ്പെട്ടത്: ഇവാ ക്രിസ്റ്റന്‍സണ്‍ (യുഎസ്എ) - 2023 ആഗസ്റ്റില്‍ കമ്പോഡിയയിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ഹുന്‍ മാനെറ്റ് - 2023ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടിയത്?
വെങ് ഹോങ് യാങ് (ചൈന)
വെള്ളി മെഡല്‍ നേടിയത്: എച്ച്. എസ്. പ്രണോയ് - 2023 ആഗസ്റ്റില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായത്?
ജസ്റ്റിസ് എസ്. മണികുമാര്‍ - മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച ജുഡീഷ്യല്‍ സമിതി അംഗങ്ങള്‍?
ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആഷ മേനോന്‍, ജസ്റ്റിസ് ഗീത മിത്തല്‍ - 2023 ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ, പൂര്‍ണ്ണമായും സ്വകാര്യ കമ്പനിക്ക് വേണ്ടി ഇന്ത്യയില്‍ ആദ്യമായി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഉപഗ്രഹം?
ജി. സാറ്റ് -24
ഡി.ടി.എച്ച് സേവന ദാതാക്കളായ ‘ടാറ്റ പ്ലേ’ ആണ് ഇത് ഉപയോഗിക്കുന്നത്. - 2023ലെ ബെര്‍ലിന്‍ അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി രാജ്യം?
ഇന്ത്യ
ആദ്യമായാണ് ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത് എത്തുന്നത്. - 2023ലെ ഗ്ലോബല്‍ ലീഡര്‍ അവാര്‍ഡ് നേടിയത്?
ജയേഷ് സൈനി - 2023 ആഗസ്റ്റില്‍ ടെസ്ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിമിതനായ ഇന്ത്യന്‍ വംശജന്‍?
വൈഭവ് തനേജ - 2023ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെങ്കലമെഡല്‍ നേടിയ മലയാളി?
വി. എസ്. അനുപ്രിയ
ഗെയിംസിന്റെ വേദി: പോര്‍ട്ട് ഓഫ് സ്‌പെയിന്‍ (ട്രിനിഡാഡ് ആന്റ് ടുബാഗോ) - 2023 ആഗസ്റ്റില്‍ കേരള വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിതനായത്?
എം. കെ. സക്കീര്‍ - ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 50 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍?
കുല്‍ദീപ് യാദവ് - 2023 ആഗസ്റ്റില്‍ അന്തരിച്ച തെലുങ്ക് ഭാഷയിലെ വിപ്ലവ കവി?
ഗദ്ദര്‍ (ഗുമ്മാടി വിത്തല്‍ റാവു) - ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച ലിനക്‌സ് ഉബുണ്ടു അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം?
മായ - സൈബര്‍ മാല്‍വെയര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഉപയോഗിക്കുന്ന ആന്റിവൈറസ് സോഫ്റ്റ്വെയര്‍?
ചക്രവ്യൂഹ് - 2023ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി?
ബുഡാപെസ്റ്റ് (ഹംഗറി)
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കുന്നത്: നീരജ് ചോപ്ര - ലൂണ -25 ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ്?
റഷ്യ - കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ദി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്‌സ് അതോറിറ്റിയുടെ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയവര്‍?
പരപ്പി അമ്മ, ഇ. ആര്‍. വിനോദ്
‘മക്കള്‍ വളര്‍ത്തി’ (കൂന്താണി) എന്ന അപൂര്‍വ ഇനം കൈതച്ചക്ക സംരക്ഷിച്ച് വളര്‍ത്തിയതിനാണ് പരപ്പിയമ്മയ്ക്ക് പുരസ്‌കാരം. - 2023ലെ ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി?
തിരുവനന്തപുരം - 2023ലെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയത്?
ദീപ ധന്‍രാജ്
മികച്ച ലോങ് ഡോക്യുമെന്ററി: ലാന്‍ഡ് ഓഫ് മൈ ഡ്രീംസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നയിച്ച പ്രതിഷേധ സമരത്തിന്റെ കഥ പറയുന്ന ഹിന്ദി ഡോക്യുമെന്ററി ആണ് ‘ലാന്‍ഡ് ഓഫ് മൈ ഡ്രീംസ്’
സംവിധായകന്‍: നൗഷീന്‍ ഖാന്‍ - ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ (ഡിപിഡിപിബി) രാജ്യസഭ പാസാക്കിയത് എന്നാണ്?
2023 ആഗസ്റ്റ് 9ന്
ഡിപിഡിപിബി ബില്‍ ലോക്‌സഭ പാസ്സാക്കിയത്: 2023 ആഗസ്റ്റ് 7ന്
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന വ്യവസ്ഥകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. - ഇന്ത്യയിലെ ആദ്യ ഔട്ട്‌ഡോര്‍ മ്യൂസിയം പാര്‍ക്ക് ?
ഷഹീദി പാര്‍ക്ക്
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ വെടിഞ്ഞ സേനാനികള്‍ക്കായി സ്ഥാപിച്ച പാര്‍ക്കാണിത്. - ഏത് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ 3 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്?
തോഷഖാന കേസ്
തെഹരീക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇമ്രാന്‍ ഖാനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 5 വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. - 2023 ആഗസ്റ്റില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ വെടിയേറ്റ് മരിച്ചു സ്ഥാനാര്‍ത്ഥി?
ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ - കൃഷി വകുപ്പിന്റെ 2022ലെ കാര്‍ഷിക പുരസ്‌കാരങ്ങള്‍:
കര്‍ഷകോത്തമ പുരസ്‌കാരം: കെ. എ. റോയിമോന്‍
മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്‌കാരം: പാലക്കാട് മുതലമട പറമ്പിക്കുളം പൂപ്പാറ കോളനിക്ക്.
കേരകേസരി പുരസ്‌കാരം: പി. രഘുനാഥന്‍
മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്ഥാപനത്തിനുള്ള പുരസ്‌കാരം: വല്ലപ്പുഴ പഞ്ചായത്ത് (പാലക്കാട്) - ജനവാസ മേഖലകളില്‍ അപകടകരമായി കാണുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും അനുയോജ്യമായ ആവാസ വ്യവസ്ഥയില്‍ വിട്ടയക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ആപ്പ്?
സര്‍പ്പ ആപ്പ് - 2023 ആഗസ്റ്റില്‍ ലോക്സഭയില്‍ അവതരിപ്പിച്ച 3 ബില്ലുകള്‍ പ്രകാരം നിയമങ്ങളുടെ പുതിയ പേര്?
ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി): ഭാരതീയ ന്യായ സംഹിത
കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ (സി.ആര്‍.പി.സി): ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
ഇന്ത്യന്‍ എവിഡന്‍സ് ആക്ട്: ഭാരതീയ സാക്ഷ്യ - വേള്‍ഡ് ഓഫ് സ്റ്റാസ്റ്റിക്സ് 2023ല്‍ പുറത്തുവിട്ട ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം?
161 (പട്ടികയില്‍ ഒന്നാമത്: നോര്‍വേ) - 2023ലെ ലോകത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒന്നാമതായത്?
ആപ്പിള്‍
വിപണി മൂലധനം മുന്ന് ട്രില്ല്യണ്‍ ഡോളറാകുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് ആപ്പിള്‍ - അന്താരാഷ്ട്ര യുവജന ദിനം: ആഗസ്റ്റ് 12 (2023ലെ തീം: ‘Green Skills For Youth: Towards A Sustainable World’)
- ലോക ഗജ ദിനം : ആഗസ്റ്റ് 12