PSC പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ PSC Talks തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്സ് മെറ്റീരിയല്‍. മത്സര പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ആനുകാലിക വിഷയങ്ങള്‍ ഓരോ ആഴ്ചയിലും മലയാളി മെന്ററിലൂടെ വായിക്കാം. എപ്പിസോഡ് -3 (2023 ആഗസ്റ്റ് 13 – 19).
PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161
- 2023 ആഗസ്റ്റില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
നവാസ് മീരാന്‍ - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് കേരളത്തില്‍ എവിടെയാണ്?
വാഗമണ്‍ - രാജ്യത്തെ ക്രിമിനല്‍ നീതിന്യായ സംവിധാനം അപ്പാടെ പൊളിച്ചെഴുതുന്നതിന് 3 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്?
അമിത് ഷാ
(3 സുപ്രധാന ബില്ലുകളുടെയും പരിഷ്‌കരണത്തിന് നിയോഗിച്ച സമിതി (2020) അധ്യക്ഷന്‍ – ഡോ.രണ്‍ബീര്‍ സിംഗ്)
1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഇന്ത്യന്‍ പീനല്‍ കോഡ്) പകരം ‘ഭാരതീയ ന്യായ സംഹിത’ ബില്‍-2023
1898ലെ (ഭേദഗതി 1972) കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറിന് (സി.ആര്‍.പി.സി) പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബില്‍-2023
1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) പകരം ‘ഭാരതീയ സാക്ഷ്യ അധിനിയം’ ബില്‍-2023 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കിത്?
വെര്‍ജിന്‍ ഗലാക്ടിക്
(വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്.) - ഹവായ് ദ്വീപുകളില്‍ കാട്ടുതീ ആളിക്കത്താന്‍ കാരണമായ ചുഴലിക്കാറ്റ്?
ഡോറ - 2023ലെ 69-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ ജേതാക്കളായത്?
വീയപുരം ചുണ്ടന്‍ - 2023 ആഗസ്റ്റില്‍ അന്തരിച്ച വിളയില്‍ ഫസീല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മാപ്പിളപ്പാട്ട് - ദേശീയ തലസ്ഥാനമായ ഡല്‍ഹിയുടെ ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ കേന്ദ്രത്തിന് നിയന്ത്രിക്കാനായി രൂപീകരിച്ച നിയമം?
ഡല്‍ഹി സര്‍വീസസ് ആക്ട് - ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകള്‍ വിജയകരമായി പരീക്ഷിച്ചത് എവിടെവെച്ചാണ്?
ടെര്‍മിനല്‍ ബാലിസ്റ്റിക്സ് റിസര്‍ച്ച് ലബോറട്ടറി (ചണ്ഡിഗഡ്) - 2023ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയത്?
ഇന്ത്യ - 2023 ആഗസ്റ്റില്‍ പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ - 2023ലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ സമ്മേളന വേദി?
തിരുവനന്തപുരം - ജന്‍ ഔഷധി മരുന്നു വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാകുന്ന കേരളത്തിലെ റെയില്‍വേ സ്റ്റേഷന്‍?
പാലക്കാട് - കരിച്ചല്‍ കായല്‍ ഇക്കോടൂറിസം പദ്ധതി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം - 3 മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളുടെ ഉള്ളടക്കം പരിഷ്‌കരിക്കാന്‍ എന്‍സിഇആര്‍ടി രൂപം നല്‍കിയ സമിതിയുടെ അധ്യക്ഷന്‍?
മഹേഷ് ചന്ദ്ര പന്ത് - സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി?
PM USHA (പ്രധാനമന്ത്രി ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) - തീരദേശവാസികളായ യുവതി യുവാക്കള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പദ്ധതി?
സാഗര്‍മാല - 2023ലെ അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായത്?
അല്‍ നസ്ര്‍ (പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നിലവില്‍ സൗദിഅറേബ്യയിലെ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസ്ര്‍ ടീം അംഗമാണ്.) - കാട്ടുതീ കനത്ത നാശം സൃഷ്ടിച്ച മൗയി ദ്വീപ് യുഎസിലെ ഏത് സംസ്ഥാനത്തിലാണ്?
ഹവായ് - ‘ഡിജിയാത്ര ആപ്പ്’ സംവിധാനം ആരംഭിക്കുന്ന കേരളത്തിലെ വിമാനത്താവളം ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ പരിശോധനകളും മറ്റും ഒഴിവാക്കി തടസ്സരഹിതമായ യാത്ര നല്‍കുകയാണ് ഡിജിയാത്ര ആപ്പിന്റെ ലക്ഷ്യം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്ആര്‍ടി) അടിസ്ഥാനമാക്കിയുള്ളതാണ് ഡിജിയാത്ര.) - ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വനിതാ കമ്മീഷനുകളുടെ 2023ലെ സമ്മേളനവേദി?
തിരുവനന്തപുരം - 2023 ആഗസ്റ്റില്‍ അന്തരിച്ച സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍?
ബിന്ദേശ്വര്‍ പഥക് - ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ 2023ലെ ‘George Ledlie’ അവാര്‍ഡ് നേടിയ ഇന്ത്യന്‍ വംശജന്‍?
രാജ് ചെട്ടി - ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യന്‍?
ജോണ്‍ ഗുഡ്വിന്‍ - ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് 2023ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്?
വിയന്ന (ഓസ്ട്രിയ) - കേരളത്തിലെ ആദ്യ ഓക്‌സിജന്‍ പാര്‍ക്ക് നിലവില്‍ വരുന്നത് എവിടെയാണ്?
പാളയം, തിരുവനന്തപുരം - കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് ഗ്രാമപഞ്ചായത്ത്?
ചക്കിട്ടപാറ (കോഴിക്കോട്) - കാര്‍ഷികോല്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നല്‍കാനായി ലക്ഷ്യമിട്ട് കൃഷിവകുപ്പ് രൂപം നല്‍കിയ കമ്പനി?
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) - 2023 ആഗസ്റ്റില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്?
ആര്‍. ദൊരൈസ്വാമി - ‘ആസാദി കാ അന്നപൂര്‍ണ മഹോത്സവ്’ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
രാജസ്ഥാന്‍ - ഓള്‍ ഇന്ത്യ ബുച്ചി ബാബു ടൂര്‍ണമെന്റ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ് - 2023ലെ ജി 20 ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം?
പഥേര്‍ പാഞ്ചാലി (സംവിധാനം: സത്യജിത് റേ) - 2024ലെ 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി?
കൊല്ലം - 2023ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി?
കുന്നംകുളം, തൃശ്ശൂര്‍ - അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതി?
അഭയ കിരണം - പരമ്പരാഗത കൈത്തൊഴിലും കരകൗശല ജോലിയും തുടരുന്നവര്‍ക്ക് അതത് മേഖലകളില്‍ വികസന പരിശീലനവും സംരഭകത്വ വായ്പയും ലഭ്യമാക്കുന്ന പദ്ധതി?
പി.എം. വിശ്വകര്‍മ്മ യോജന - ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്ന് പുനര്‍നാമകരണം ചെയ്ത മ്യൂസിയം?
നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി - നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവര്‍ത്തന ഉപകരണം?
ഭാഷിണി - പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സിറ്റി ബസ് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് ഇ-ബസുകള്‍ ഇറക്കുന്ന പദ്ധതി?
പി.എം -ഇ ബസ് സേവ - 2023 ആഗസ്റ്റില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ സൗദി അറേബ്യയിലെ ഏത് ഫുട്‌ബോള്‍ ക്ലബ്ബിലാണ് അംഗമായത് ?
അല്‍ ഹിലാല്‍
It is possible to gain more knowledge
Thank you for your comment! We’re thrilled to hear that you found our website article informative. Absolutely, gaining more knowledge is a continuous journey, and we’re here to support your quest for learning. If you have any questions or topics you’d like us to cover in future articles, please feel free to let us know. Happy learning!
Its was just awesome.. informative, thank you
Thanks for the positive feedback! I’m glad you found it informative. Feel free to share any topics you’d like to see in future posts!