ചന്ദ്രനിലെ പ്ലാസ്മയെക്കുറിച്ച് പഠിക്കാന്‍ രംഭ


PSC പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ PSC Talks തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്സ് മെറ്റീരിയല്‍. മത്സര പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ആനുകാലിക വിഷയങ്ങള്‍ ഓരോ ആഴ്ചയിലും മലയാളി മെന്ററിലൂടെ വായിക്കാം. എപ്പിസോഡ് -4 (2023 ആഗസ്റ്റ് 20 – 26).
PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161

 1. സദ്ഭാവന ദിനം: ആഗസ്റ്റ് 20
  അന്തരിച്ച മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനമാണ് സദ്ഭാവന ദിനമായി ആചരിക്കുന്നത്.
  ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം (19841989)
  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: രാജീവ് ഗാന്ധി
  മരണാനന്തരം 1991ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നേടി.
 2. ലോക കൊതുക് ദിനം: ആഗസ്റ്റ് 20
  1897 ആഗസ്റ്റ് 20-നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്.
  ഇന്ത്യയില്‍ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
  അദ്ദേഹത്തിന്റെ സ്മരണാക്കായാണ് ആഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിക്കുന്നത്
 3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ആര്‍ക്കാണ്?
  പിണറായി വിജയന്‍
  ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം കേരളത്തില്‍ വഹിച്ചത് : ഇ.കെ. നായനാര്‍ (4,009 ദിവസം)
  രണ്ടാം സ്ഥാനം: കെ.കരുണാകരന്‍ (3,246 ദിവസം)
 4. ചെസില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയത്?
  നിമ്മി എ. ജോര്‍ജ്
 5. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്?
  നിഖിത ജോബി
 6. ഇന്ത്യ തദ്ദേശീയമായി വികസപ്പിച്ച ആദ്യ ദീര്‍ഘദൂര റിവോള്‍വര്‍?
  പ്രബല്‍
  കാണ്‍പൂരിലെ അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് ഇന്ത്യയാണ് റിവോള്‍വര്‍ നിര്‍മ്മിച്ചത്.
 7. ലോകത്തിലെ ഗതാഗത യോഗ്യതമായ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മ്മിക്കുന്നത് എവിടെയാണ്
  ലഡാക്ക്
  ലഡാക്കിലെ ലികാരു-മിഗ്ലാ-ഫുക് ചെ മേഖലയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
  റോഡ് പൂര്‍ത്തിയാകുമ്പോള്‍ മറികടക്കുന്നത് ഉംലിങ് ലാ പാസിന്റെ റെക്കോഡ്.
 8. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന പ്രഥമ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം നേടിയത് ?
  രത്തന്‍ ടാറ്റ
 9. 2023ലെ ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കള്‍ ?
  സ്പെയിന്‍
  ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
 10. 2023ല്‍ സുന്ദര്‍ബന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരം നേടിയ മലയാള സിനിമ?
  എഴുത്തോല (സംവിധാനം: സുരേഷ് ഉണ്ണികൃഷ്ണന്‍)
 11. 2023ല്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ് നേടിയത്?
  എറണാകുളം ജില്ലാ പഞ്ചായത്ത്
 12. കേരളത്തിലെ ആദ്യ വന മ്യൂസിയം ആരംഭിച്ചത് എവിടെയാണ്?
  കുളത്തൂപുഴ (കൊല്ലം)
 13. നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച 108 ഇതളുകളുള്ള താമരയുടെ പേര്?
  നമോ 108
 14. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഐവിഎഫ് ചികിത്സ ആരംഭിച്ച ആദ്യ സംസ്ഥാനം?
  ഗോവ
 15. 2023 ആഗസ്റ്റില്‍ ബി.പി.സി.എല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ?
  രാഹുല്‍ ദ്രാവിഡ്
 16. 2023ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദി?
  കോപ്പന്‍ഹേഗന്‍ (ഡെന്മാര്‍ക്ക്)
 17. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്: അല്‍വാരോ മാര്‍ട്ടിന്‍ (സ്‌പെയിന്‍, 20 കി.മീ. നടത്തം)
  പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്: നോഹാ ലൈല്‍സ് (യുഎസ്)
 18. കേരളത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കൂള്‍?
  ശാന്തിഗിരി വിദ്യാഭവന്‍ സ്‌കൂള്‍, പോത്തന്‍കോട്
 19. ഇന്ത്യയില്‍ കാന്റീലിവര്‍ മാതൃകയിലുള്ള ഏറ്റവും വലിയ ചില്ല് പാലം നിലവില്‍ വന്നത് എവിടെ?
  വാഗമണ്‍ (ഇടുക്കി)
 20. ഇന്ത്യയിലെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് എസ്പ്രസ് വേ?
  ദ്വാരക എക്‌സ്പ്രസ് വേ
  എന്‍.എച്ച് 248-ബിബി ആണ് ദ്വാരക എക്‌സ്പ്രസ് വേ.
  ഡല്‍ഹിയിലെ ദ്വാരകയെ ഗുരുഗ്രാമിലെ ഖേര്‍ക്കി ടോള്‍ പ്ലാസയുമായി ബന്ധിപ്പിക്കുന്നതാണ് എക്‌സ്പ്രസ് വേ.
 21. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം?
  ആര്‍. പ്രഗ്‌നനാന്ദ
 22. ഇന്ത്യ, യുഎസ്, ആസ്ട്രേലിയ, ജപ്പാന്‍ എന്നീ 4 രാജ്യങ്ങളുടെയും നാവികസേനകള്‍ പങ്കെടുക്കുന്ന ‘മലബാര്‍’ സൈനികാഭ്യാസത്തിന്റെ വേദി ?
  സിഡ്നി
 23. 2023ലെ ഫിഡെ വനിതാ ചെസ് ലോകകപ്പ് ജേതാവ്?
  അലക്സാന്ദ്ര ഗൊര്യാച്കിന (റഷ്യ)
 24. 2024ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ വേദി?
  ഖത്തര്‍
 25. 2023ലെ ഫിഫ വനിതാ ലോകകപ്പ്
  വേദി: ആസ്‌ട്രേലിയ
  ജേതാക്കള്‍: സ്പെയിന്‍
  ഗോള്‍ഡന്‍ ബോള്‍: എയ്റ്റാന ബോണ്‍മറ്റി (സ്‌പെയിന്‍)
  ഗോള്‍ഡന്‍ ബൂട്ട്: ഹിനാറ്റ മിയാസാവ (ജപ്പാന്‍)
  ഗോള്‍ഡന്‍ ഗ്ലോവ്: മേരി ഏര്‍പ്‌സ് (ഇംഗ്ലണ്ട്)
  മികച്ച യുവതാരം: സല്‍മ പരെലുയെലോ (സ്‌പെയിന്‍)
 26. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി ?
  അഭിലാഷ് ടോമി
 27. ഗണിതപഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ കെഡിസ്‌ക് മുഖേന വികസിപ്പിച്ചെടുത്ത പഠനരീതി ?
  മഞ്ചാടി
 28. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം?
  ഇന്ത്യ (2023 ആഗസ്റ്റ് 23ന്)
  ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
  മറ്റു രാജ്യങ്ങള്‍: യുഎസ്എ, സോവിയറ്റ് യൂണിയന്‍, ചൈന
  ചന്ദ്രനിലെ രാസഘടനയെ കുറിച്ചും ദക്ഷിണ ധ്രുവത്തിലെ ജലം, ടൈറ്റാനിയം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യത്തെ സംബന്ധിച്ചും പരിവേഷണം നടത്തുകയാണ് ചന്ദ്രയാന്‍ 3-ന്റെ ലക്ഷ്യം.
 29. 2023 ആഗസ്റ്റില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിതനായത്?
  ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
 30. 2023 ആഗസ്റ്റില്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയി നിയമിതനാകുന്നത്?
  സച്ചിന്‍ ടെണ്ടുല്‍ക്കര്‍
 31. 2023ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീ സ്വര്‍ണ്ണം നേടിയത്?
  ഷാകാരി റിച്ചാര്‍ഡ്‌സണ്‍ (യുഎസ്എ)
 32. 2023 ആഗസ്റ്റില്‍ തായ്ലന്‍ഡിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
  ശ്രേത്ത തവിസിന്‍
 33. ഭിന്നശേഷിക്കാരെ നീന്തല്‍ പഠിപ്പിക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതി?
  ബീറ്റ്സ്
 34. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ക്ക് അവതാരിക എഴുതിയത്?
  മമ്മൂട്ടി
 35. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ദൗത്യം?
  ആദിത്യ-എല്‍ 1
 36. യൂട്യൂബില്‍ ലോകത്ത് ഏറ്റവമധികം ആളുകള്‍ കണ്ട ലൈവ് സ്ട്രീം?
  ചാന്ദ്രയാന്‍ 3 ലൈവ് മിഷന്‍ സോഫ്റ്റ് ലാന്‍ഡിങ്
 37. 2023 ആഗസ്റ്റില്‍ അന്തരിച്ച, 2023ല്‍ സ്റ്റാറ്റിസ്റ്റിക്സിന് അന്തര്‍ദേശീയ പുരസ്‌കാരം നേടിയ വ്യക്തി?
  സി. രാധാകൃഷ്ണ റാവു
 38. 2023 ആഗസ്റ്റില്‍ പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്രദൗത്യം?
  ലൂണ 25
 39. 2023ലെ അണ്ടര്‍ 20 വനിതാ ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍?
  ഇന്ത്യ
 40. 2023ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ പുതുതായി അംഗത്വം ലഭിച്ച രാജ്യങ്ങള്‍? അര്‍ജന്റീന, 2. ഇറാന്‍, 3. യുഎഇ, 4. സൗദിഅറേബ്യ, 5. എത്യോപ്യ, 6. ഈജിപ്റ്റ്
 41. സ്ത്രീ സമത്വ ദിനം: ആഗസ്റ്റ് 26
  നീണ്ട പോരാട്ടത്തിനൊടുവില്‍ 1920 ഓഗസ്റ്റ് 26നാണ് അമേരിക്കയില്‍ പത്തൊന്‍പതാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചത്. 1971-ല്‍, ഇതിന്റെ 50-ാം വാര്‍ഷികത്തില്‍ അമേരികന്‍ കോണ്‍ഗ്രസ് പ്രതിനിധി ബെല്ല അബ്‌സുഗ് ആഗസ്റ്റ് 26ന് സ്ത്രീ സമത്വ ദിനമായി അനുസ്മരിക്കാന്‍ ബില്‍ അവതരിപ്പിച്ചു. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചതിന്റെ 50-ാം വാര്‍ഷികത്തില്‍, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ സമത്വത്തിനായുള്ള സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ 90-ലധികം പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ ഇതില്‍ പങ്കാളികളായി. അത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലിംഗ സമത്വ സമരം കൂടിയായി മാറി. 1971-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സ്ത്രീ സമത്വ ദിനം ഔപചാരികമായി അംഗീകരിക്കുകയും ആഗസ്റ്റ് 26 സ്ത്രീ സമത്വ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
  2023ലെ സ്ത്രീ സമത്വ ദിനത്തിന്റെ തീം : സമത്വത്തെ പുണരുക
 42. 2021ലെ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളികള്‍
  മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം: വിഷ്ണു മോഹന്‍ (ചിത്രം: മേപ്പടിയാന്‍)
  പ്രത്യേക ജൂറി പുരസ്‌കാരം നേടിയത്: ഇന്ദ്രന്‍സ് (ഹോം)
  മികച്ച മലയാള ചലച്ചിത്രം: ഹോം (സംവിധാനം: റോജിന്‍ തോമസ്)
  നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം: അതിഥി കൃഷ്ണദാസ്)
  മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം: ചവിട്ട്
  മികച്ച തിരക്കഥ (ഒറിജിനല്‍): ഷാഹി കബീര്‍ (ചിത്ര : നായാട്ട്)
  മികച്ച പാരിസ്ഥിതിക ചിത്രം: ആവാസ വ്യൂഹം (സംവിധാനം: കൃഷാന്ദ്)
 43. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍
  മികച്ച നടന്‍: അല്ലു അര്‍ജുന്‍ (ചിത്രം: പുഷ്പ ദി റൈസ്)
  ആദ്യമായാണ് തെലുങ്ക് സിനിമയിലെ അഭിനയത്തിന് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്.
  മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി)
  മികച്ച സിനിമ: റോക്കട്രി: ദ നമ്പി എഫക്ട് (സംവിധായകന്‍ : ആര്‍. മാധവന്‍)
  മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍ (സംവിധാനം : എസ്.എസ്.രാജമൗലി)
  മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് റോക്കട്രി: ദ നമ്പി എഫക്ട്.
  മികച്ച സംവിധായകന്‍: നിഖില്‍ മഹാജന്‍ (മറാത്തി ചിത്രം ‘ഗോദാവരി’)
  മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)
  മികച്ച പശ്ചാത്തല സംഗീതം: എം. എം. കീരവാണി (ആര്‍ആര്‍ആര്‍)
 44. ചന്ദ്രയാന്‍ 3-ന്റെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ലാന്‍ഡര്‍?
  വിക്രം
  വിക്രം ലാന്‍ഡറിന്റെ റാംപിലൂടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ റോവര്‍: പ്രഗ്യാന്‍
  ചന്ദ്രനില്‍ സഞ്ചരിക്കുന്ന എട്ടാമത്തെ റോവറാണ് പ്രഗ്യാന്‍.
  വിക്രം ലാന്‍ഡറിന്റെ 4 ഉപകരണങ്ങള്‍:
  a) രംഭ-എല്‍പി: ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിന്റെ മാറ്റങ്ങളും പഠിക്കാനുള്ള ഉപകരണം.
  b) ചാസ്‌തേ (ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്പിരിമെന്റ്): ചന്ദ്രന്റെ ധ്രുവപ്രദേശത്തെ ഉപരിതല താപനില പഠിക്കുന്നതിനുള്ള ഉപകരണം.
  c)ഇല്‍സ (ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി): ചന്ദ്രനിലെ ഭൂകമ്പസാധ്യത അളക്കുന്ന ഉപകരണം.
  d) എല്‍ആര്‍എ (ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അറേ): ലേസര്‍ റേഞ്ചിംഗ് പഠനങ്ങള്‍ നടത്താനായി നാസയില്‍ നിന്ന് ലഭിച്ച ഉപകരണം.
 45. 2023ല്‍ ലോക ഗുസ്തി ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയത് ഏത് രാജ്യത്തിനെയാണ്?
  ഇന്ത്യ
 46. 2023 ആഗസ്റ്റില്‍ ഇന്‍ഫോസിസിന്റെ അംബാസഡറായി നിയമിതനായ ടെന്നീസ് താരം?
  റാഫേല്‍ നദാല്‍ (സ്‌പെയിന്‍)

2 thoughts on “ചന്ദ്രനിലെ പ്ലാസ്മയെക്കുറിച്ച് പഠിക്കാന്‍ രംഭ

Leave a Reply

Your email address will not be published. Required fields are marked *