ഹോക്കി കളിച്ച് ബൊമ്മന്‍, ഹെഡ് ചെയ്ത് റൊണാള്‍ഡോ


പിഎസ്‌സി പരീക്ഷാ പരിശീലനരംഗത്തെ മുന്‍നിരക്കാരായ പിഎസ്‌സി ടോക്‌സ് തയ്യാറാക്കുന്ന പ്രതിവാര കറന്റ് അഫേഴ്‌സ് മെറ്റീരിയല്‍. മത്സര പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ആനുകാലിക വിഷയങ്ങള്‍ ഓരോ ആഴ്ചയിലും മലയാളി മെന്ററിലൂടെ വായിക്കാം. എപ്പിസോഡ് -1 (2023 ജൂലൈ 31 – ആഗസ്റ്റ് 05)

1. 2022ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയത് ?
ടി.വി ചന്ദ്രന്‍
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാരം ലഭിക്കുന്ന മുപ്പതാമത്തെ വ്യക്തിയാണ് ടി.വി ചന്ദ്രന്‍.
2. കിടപ്പുരോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിചരണം ലഭ്യമാക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി?
ഹൃദ്യ പദ്ധതി
3. സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ സമ്മേളനമായ 'കൊക്കൂണ്‍'-ന്റെ 2023ലെ വേദി ?
കൊച്ചി
കുട്ടികളുടെ സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് കൂട്ട്. മൊബൈല്‍ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതില്‍നിന്നും മോചിതരാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം.
4. ഇതര സംസ്ഥാന കുട്ടികളെ മലയാള ഭാഷയിലേക്ക് അവരുടെ ഭാഷയിലൂടെ ആകര്‍ഷിക്കാന്‍ ഡയറ്റ് (District Institute of Education and Training) അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ?
അധിവാസം പദ്ധതി
5. 2023ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ വേദി?
ചെന്നൈ
ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്: 'ബൊമ്മന്‍' എന്ന ആനക്കുട്ടി
ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച 'ദി എലിഫെന്റ് വിസ്പറേഴ്‌സി'ലെ ആനക്കുട്ടികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ രൂപം തിരഞ്ഞെടുത്തത്.
6. വേള്‍ഡ് സിറ്റീസ് കള്‍ച്ചര്‍ ഫോറത്തില്‍ ചേരുന്ന ആദ്യ ഇന്ത്യന്‍ നഗരം?
ബെംഗളൂരു
ഫോറത്തില്‍ ചേരുന്ന 41-ാമത്തെ നഗരമാണ് ബെംഗളൂരു.
7. 2022ല്‍ റാബീസ് മൂലം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട നഗരം?
ന്യൂഡല്‍ഹി
ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട സംസ്ഥാനം: പശ്ചിമ ബംഗാള്‍
8. 2023 ജൂലൈയില്‍ നൈജറിന്റെ ഭരണാധികാരിയായി സ്വയം അധികാരമേറ്റത്?
ജനറല്‍ അബ്ദുറഹ്‌മാന്‍ ചിയാനി
നൈജര്‍ പ്രസിഡന്റിന് സുരക്ഷയൊരുക്കുന്ന പ്രത്യേക സംഘമായ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ മേധാവിയാണ് ജനറല്‍ അബ്ദുറഹ്‌മാന്‍ ചിയാനി.
പ്രസിഡന്റ് സ്ഥാനത്ത് നിന്നും മൊഹമ്മദ് ബസൗമിനെ പുറത്താക്കുകയും തടവിലാക്കിയതും പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്‌സ് ആണ്.
9. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികള്‍ കീഴടക്കി ലോകത്തിലെ ഏറ്റവും വേഗതയേറിയ പര്‍വതാരോഹകര്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചവര്‍?
ക്രിസ്റ്റിന്‍ ഹരില (നോര്‍വീജിയന്‍ പര്‍വതാരോഹ), ടെന്‍സന്‍ 'ലാമ' ഷെര്‍പ്പ (നേപ്പാള്‍)
10. പശ്ചിമ ഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിന്‍?
'സുരക്ഷിതമാക്കാം പശ്ചിമഘട്ടം'
11. ജീവിതശൈലീ രോഗനിര്‍ണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍?
ശൈലി ആപ്പ്
12. 2023 ജൂലൈ 29 അന്തരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ 'സ്റ്റാറ്റസ് ഓഫ് ടൈഗേഴ്സ്: കോ-പ്രിഡറ്റേര്‍സ് ആന്‍ഡ് പ്രേ ഇന്‍ ഇന്ത്യ 2022' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം ?
3,682
പ്രൊജ്ക്ട് ടൈഗറിന്റെ ഏപ്രിലില്‍ നടന്ന 50-ാം വാര്‍ഷിക വേളയില്‍ രാജ്യത്താകെയുള്ളത് 3,167 കടുവകളെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്താകെയുള്ള 53 കടുവ സങ്കേതങ്ങളില്‍ ഏറ്റവുമധികം കടുവകളുള്ളത് ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലാണ്.
150 കടുവകളുമായി രണ്ടാം സ്ഥാനത്ത് കര്‍ണാടകത്തിലാണ് ബന്ദിപ്പുരാണ്. കര്‍ണാടകത്തിലെ തന്നെ നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വാണ് മൂന്നാം സ്ഥാനത്ത്. 141 കടുവകളാണ് കടുവ സങ്കേത്തിലാകെയുള്ളത്. കടുവകളുടെ എണ്ണം ഏറ്റവുമധികമുള്ള ആദ്യ അഞ്ച് കടുവ സങ്കേതങ്ങളില്‍ അഞ്ചാം സ്ഥാനത്ത് തമിഴ്നാട്ടിലെ മുതുമലൈ കടുവ സങ്കേതമാണ്. 114 കടുവകളാണ് സങ്കേതത്തിലാകെയുള്ളത്.
രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം: മധ്യപ്രദേശ്
രണ്ടാം സ്ഥാനം: കര്‍ണാടക
13. 2024ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി?
വെസ്റ്റിന്‍ഡീസും അമേരിക്കയും
ആദ്യമായാണ് അമേരിക്ക രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.
2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്റിലെ ജേതാക്കള്‍ : ഇംഗ്ലണ്ട്
14. ജീവകാരുണ്യമേഖലയിലെയും ആതുരസേവനരംഗത്തെയും മികവിന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന 2023ലെ കര്‍മസേവന പുരസ്‌കാരം നേടിയത്.?
കെ.ജെ.പുരുഷോത്തമന്‍
15. 2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ദീപശിഖയേന്താന്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിതാ കായിക താരം?
സവിത പൂനിയ (ഹോക്കി ടീം ക്യാപ്റ്റന്‍)
16. ബഹിരാകാശ മാലിന്യ പ്രശ്‌നം നേരിടാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച സാങ്കേതിക വിദ്യ?
പിഎസ് 4 റീ ഓര്‍ബിറ്റിങ്
'പിഎസ് 4 റീ ഓര്‍ബിറ്റിങ്'-മായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്: തിരുവനന്തപുരം വിഎസ്എസ്സി. നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍: ഡോ. എസ് സോമനാഥ്
17. കേന്ദ്രത്തിലെ 19 മന്ത്രാലയങ്ങളിലെ 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നത് ലക്ഷ്യമിട്ട് ലോക്‌സഭ പാസാക്കിയ ബില്‍?
ജന്‍വിശ്വാസ് ഭേദഗതി ബില്‍
18. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യം ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി?
ഉയരെ
19. 2023ലെ വയലാര്‍ സിനിമ സാഹിത്യ സമ്മാനം നേടിയത്?
സി.രാധാകൃഷ്ണന്‍
20. അല്‍ഷിമേഴ്‌സ് രോഗബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതി?
ഓര്‍മ്മത്തോണി
21. അരക്ഷിതാവസ്ഥയിലായ കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി?
മിഷന്‍ വാത്സല്യ
വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈല്‍ഡ്‌ലൈന്‍ മിഷന്‍ വാത്സല്യയുടെ കീഴിലേക്ക് മാറും.
ചൈല്‍ഡ്‌ലൈന്‍ നമ്പര്‍: 1098
22. അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാവര്‍ക്കും നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ആപ്പ്?
ഉല്ലാസ് (Understanding Lifelong Learning for All in Society)
23. ഇന്ത്യയിലെ ആദ്യ സെപ്റ്റിക് ടാങ്ക് രഹിത നഗരം?
നവി മുംബൈ
24. ലോകഫുട്ബോളില്‍ ഹെഡ്ഡറിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേടിയത്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍)
25. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിച്ചത് എവിടെയാണ്?
ടെക്‌നോപാര്‍ക്ക് ഫേസ് IV, പള്ളിപ്പുറം, കഴക്കൂട്ടം
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ടെക്‌നോപാര്‍ക്ക് ആരംഭിച്ചതും കേരളത്തിലാണ് (കഴക്കൂട്ടം)
26. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കേരളത്തില്‍ ഒന്നാമത് എത്തിയത്?
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കരിപ്പൂര്‍ (മലപ്പുറം)
ഇന്ത്യയില്‍ ലാഭത്തില്‍ മൂന്നാംസ്ഥാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്.
ലാഭത്തില്‍ ഇന്ത്യയില്‍ ഒന്നാമത്: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം, കൊല്‍ക്കത്ത
27. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന പ്രഥമ (2023) ഉദ്യോഗരത്‌ന പുരസ്‌കാരം നേടിയത്?
രത്തന്‍ ടാറ്റ
28. ചന്ദ്രയാന്‍ 3 പേടകത്തെ നിയന്ത്രിക്കുന്ന സ്റ്റേഷന്‍?
ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഇസ്ട്രാക്ക്), ബെംഗളൂരു
29. 2023ലെ ലോക കോഫി സമ്മേളനത്തിന്റെ വേദി?
ബെംഗളൂരു
30. ലോകത്തിലെ ആദ്യ എ.ഐ. അധ്യാപകര്‍?
ബിയാട്രിസ്
ലോകമെമ്പാടുമുള്ള അധ്യാപകക്ഷാമത്തിന് നിര്‍മിതബുദ്ധിയിലൂടെ പരിഹാരംകാണാനാണ് എ.ഐ. അധ്യാപകരെ വികസിപ്പിച്ചത്.
31. ഇന്ത്യയില്‍ ആദ്യമായി എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) കമ്മിറ്റി സ്ഥാപിച്ച സംസ്ഥാനം ?
കേരളം
32. 2023ലെ ഏഷ്യന്‍ പുരുഷ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ വേദി?
ചെന്നൈ
33. 2023ല്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നേടിയത്?
നരേന്ദ്ര മോദി
34. 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്ന പുസ്തകം രചിച്ചത്?
നീര്‍ജ ചൗധരി
35. ഇന്റര്‍ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC)യുടെ പുതിയ തലവന്‍?
ജിം സ്‌കിയ
36. 2023 ആഗസ്റ്റില്‍ പുറത്താക്കപ്പെട്ട ടുണീഷ്യന്‍ പ്രധാനമന്ത്രി ?
നജ്ല ബോഡന്‍
37. 2023ല്‍ ഫുട്‌ബോളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ഗിയാന്‍ലൂയിജി ബഫണ്‍ ഏത് രാജ്യക്കാരനാണ്?
ഇറ്റലി
38. 2023 ആഗസ്റ്റില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായത്?
എ.എ.റഷീദ്
39. 2023ലെ ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ നീന്തലില്‍ 10 സ്വര്‍ണ്ണം നേടിയ മലയാളി?
സാജന്‍ പ്രകാശ്
2023ലെ ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസിന്റെ വേദി: ടൊറന്റോ (കാനഡ)
40. 2023 ആഗസ്റ്റില്‍ ജിഐ (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ടാഗ് ലഭിച്ച കന്യാകുമാരിയില്‍ നിന്നുള്ള ഉല്‍പന്നം ?
മട്ടി വാഴപ്പഴം
41. 2023 ആഗസ്റ്റില്‍ ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച രാജ്യം?
ദക്ഷിണാഫ്രിക്ക
42. 2023ലെ ബ്രിക്‌സ് സമ്മേളനത്തിന്റെ വേദി?
ജോഹ്നാസ്‌ബെര്‍ഗ്, ദക്ഷിണാഫ്രിക്ക.

PSC Talks ഹെല്‍പ് ലൈന്‍ നമ്പര്‍: 7511175161